എച്ച്.ഡി.സി.യും എച്ച്.ഡി.സി.എം. കോഴ്‌സും തുല്യമാക്കി
സംസ്ഥാന സഹകരണ യൂണിയന്‍ നടത്തുന്ന ഹയര്‍ ഡിപ്ലോമ കോഴ്‌സും ( HDC) നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റ് നടത്തുന്ന ഹയര്‍ ഡിപ്ലോമ കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റ് കോഴ്‌സും (HDCM) തുല്യമായി കണക്കാക്കി സര്‍ക്കാര്‍ ഉത്തരവായി.
സഹകരണ സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ക്ക് സംസ്ഥാന സഹകരണ പരീക്ഷാ ബോര്‍ഡും പി.എസ്.സി.യും നടത്തുന്ന പരീക്ഷയില്‍ ഇനി എച്ച്.ഡി.സി.എം. കോഴ്‌സ് പഠിച്ചവര്‍ക്കും എഴുതാം. എച്ച്.ഡി.സി, എച്ച.ഡി.സി.എം. കോഴ്‌സുകളില്‍ ഇനി ഏതെങ്കിലും ഒരു കോഴ്‌സ് ചെയ്താല്‍ ജൂനിയര്‍ കോ-ഓപ്പറേറ്റീവ് ഇന്‍സ്‌പെക്ടര്‍ / ഓഡിറ്റര്‍ തസ്തികയിലെ നിയമനത്തിനായി അപേക്ഷിക്കാം.