എം.വി.ആർ ക്യാൻസർ സെന്ററിന് സർക്കാരിന്റെ എല്ലാ പിന്തുണയും നൽകുമെന്ന് സഹകരണ വകുപ്പ് മന്ത്രി

[email protected]

എം.വി.ആർ കാൻസർ സെന്ററിനു സംസ്ഥാന സർക്കാരിന്റെ എല്ലാ പിന്തുണയും നൽകുമെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉറപ്പുനൽകി. ദുബായിൽ എം.വി.ആർ കാൻസർ സെന്ററിനു കീഴിലുള്ള എം.വി.ആർ അഡ്വാൻസ്ഡ് ഡയഗ്നോസ്റ്റിക് സെന്ററിന്റെ ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷത വഹിക്കാൻ എത്തിയതായിരുന്നു മന്ത്രി. കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന്റെ അഭിമാനനിമിഷമാണ് ഇതെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. ഇന്ത്യയിലെ സഹകരണമേഖലയ്ക്ക് കേരളത്തിലെ സഹകരണ പ്രസ്ഥാനം നൽകുന്ന സംഭാവന വളരെ വലുതാണ്. അത് ഇന്ന് നമ്മുടെ സംസ്ഥാനത്തിന്റെ അതിർത്തികൾ വിട്ടു രാജ്യത്തിന്റെ അതിർത്തികൾ വിട്ട് ലോകത്തേക്ക് വളർന്നു എന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് എം.വി.ആർ കാൻസർ സെന്റർ ദുബായിൽ പ്രവർത്തനമാരംഭിച്ചതെന്നും മന്ത്രി പറഞ്ഞു. ചെയർമാൻ സി.എൻ. വിജയകൃഷ്ണനൊപ്പം സെന്റർ മുഴുവൻ നടന്നു കണ്ട് മനസ്സിലാക്കിയശേഷമാണ് മന്ത്രി മടങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *

Latest News