എം. മെഹബൂബിനെ ആദരിച്ചു
കേരള സംസ്ഥാന സഹകരണ ബാങ്ക് ( കേരള ബാങ്ക് ) ഡയറക്ടര്‍ ബോര്‍ഡ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം. മെഹബൂബിനെ കോഴിക്കോട് അത്തോളി സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ ആദരിച്ചു. ബാങ്ക് പ്രസിഡണ്ട് എം. ലക്ഷ്മി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ സെക്രട്ടറി ശ്രീജേഷ് ടി.പി. സ്വാഗതം പറഞ്ഞു. പി .എം. ഷാജി , ചന്ദ്രന്‍ മൊടക്കല്ലൂര്‍, ബാബു മാസ്റ്റര്‍, എ.എം. വേലായുധന്‍, സുധ കാപ്പില്‍, സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍ വിജില സന്തോഷ് എന്നിവര്‍ ആശംസ അര്‍പ്പിച്ചു. സി. വിജയന്‍ നന്ദി പറഞ്ഞു.
വേളൂര്‍ വെസ്റ്റ് പുഴയോരത്ത് നടന്ന ചടങ്ങില്‍ അത്തോളി സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ കുടുംബശ്രീ / JL G ഗ്രൂപ്പുകള്‍ക്ക് സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് വേണ്ടിയുള്ള സംരംഭ വായ്പാ പദ്ധതിയുടെ ഉദ്ഘാടനം എം. മെഹബൂബ് നിര്‍വഹിച്ചു . ബാങ്ക് ഭരണസമിതി അംഗങ്ങളും ജീവനക്കാരും കുടുംബശ്രീ പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു.