എംപ്ലോയീസ് കോൺഗ്രസിനെ തള്ളി കരകുളം കൃഷ്ണപിള്ള: സംഘടന ചെയ്തത് തെറ്റെന്ന് കോൺഗ്രസ് നേതാവും സഹകരണ ജനാധിപത്യ വേദി ചെയർമാനുമായ കരകുളം കൃഷ്ണപിള്ള.

adminmoonam

കേരള ബാങ്ക് വിഷയത്തിൽ ജില്ലാ സഹകരണ ബാങ്ക് എംപ്ലോയീസ് കോൺഗ്രസിന്റെ നിലപാട് തെറ്റാണെന്ന് കോൺഗ്രസ് നേതാവും യുഡിഫിന്റെ സഹകരണ ജനാധിപത്യ വേദി ചെയർമാനുമായ കരകുളം കൃഷ്ണപിള്ള പറഞ്ഞു. ഈ വിഷയത്തിൽ കെ.പി.എ മജീദ് ഉന്നയിച്ച കാര്യം ഗൗരവമായി പരിശോധിക്കും. ആവശ്യമായ നടപടി സ്വീകരിക്കും. എംപ്ലോയീസ് കോൺഗ്രസിന്റെ നിലപാട് യുഡിഎഫിന്റേതല്ലെന്നും അദ്ദേഹം അസന്നിഗ്ധമായി വേദിയിൽ വെച്ച് തന്നെ വ്യക്തമാക്കി. യുഡിഎഫ് തിരുവനന്തപുരത്ത് സംഘടിപ്പിച്ച സഹകാരി മഹാസംഗമത്തിൽ ആണ് സമരത്തിന്റെ ശോഭ കെടുത്തി കൊണ്ട് എംപ്ലോയീസ് കോൺഗ്രസ് നിലപാട് ചർച്ചയായത്.

മലപ്പുറത്തു എംപ്ലോയിസ് കോൺഗ്രസ് സ്വീകരിച്ച നിലപാടിനെ യുഡിഎഫിലെ ജീവനക്കാർ ഒന്നടങ്കം തള്ളിപ്പറയുന്ന കാഴ്ചയാണ് സംഗമവേദിയിൽ ഉണ്ടായത്. പ്രസംഗം മുഴുവിക്കാൻ പോലുമാകാതെ സംഘടനയുടെ സംസ്ഥാന പ്രസിഡണ്ട് ഡോക്ടർ ശൂരനാട് രാജശേഖരൻ വേദി വിടേണ്ടി വന്നതും സംഘടനയ്ക്കും യുഡിഎഫിനും കോൺഗ്രസിനും നാണക്കേടായി.

Leave a Reply

Your email address will not be published. Required fields are marked *

Latest News