ഊന്നുകല്‍ ബാങ്ക് സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു
എറണാകുളം ഊന്നുകല്‍ സര്‍വീസ് സഹകരണ ബാങ്ക് കവളങ്ങാട് ഗ്രാമ പഞ്ചായത്തിലെ കോവിഡ് രോഗികള്‍ക്കും ക്വാറന്റൈനില്‍ കഴിയുന്ന കുടുംബങ്ങള്‍ക്കും സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു.
ബാങ്ക് പ്രസിഡന്റ് എം.എസ്. പൗലോസ് കവളങ്ങാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷൈജന്റ് ചാക്കോയ്ക്ക് 80 ഭക്ഷ്യ കിറ്റ് കൈമാറി. അരി, വെളിച്ചെണ്ണ, പഞ്ചസാര, തേയില, സവാള, മുളക് പൊടി, മല്ലിപ്പൊടി എന്നിവ അടങ്ങിയ ഭക്ഷ്യ കിറ്റാണ് വിതരണം ചെയ്തത്. പഞ്ചായത്ത് അംഗം നൗഷാദ് ടി.എച്ച്., മോസി ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.
[mbzshare]