ഇരിണാവ് സർവീസ് സഹകരണ ബാങ്കിന്റെ തെക്കുമ്പാട് – കൃഷിക്ക് തുടക്കമായി.
കണ്ണൂർ ഇരിണാവ് സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി മാട്ടൂൽ പഞ്ചായത്തിലെ തെക്കുമ്പാട് നടത്തുന്ന വിവിധ കൃഷികൾക്ക് തുടക്കമായി. നെൽകൃഷി ഞാറു നട്ടു കൊണ്ട് മാട്ടൂൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി എച്ച് ഖൈറുന്നിസ ഉദ്ഘാടനം ചെയ്തു. പുഷ്പകൃഷി പാക്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി എൻ ശശിധരനും മുത്താറി കൃഷി മാട്ടുൽ ഗ്രാമപഞ്ചായത്ത് മെമ്പർ പി പി സീനത്തും പയർ കൃഷി കൃഷി ഓഫീസർ ഷീനയും ഉദ്ഘാടനം ചെയ്തു.
ബാങ്ക് പ്രസിഡണ്ട് പി കണ്ണൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സി ലക്ഷ്മണൻ, കെ വി അബ്ദുൽ ജബ്ബാർ, ഇ. അനൂപ്, എ. ഉണ്ണികൃഷ്ണൻ, ബാങ്ക് സെക്രട്ടറി കെ രാജീവൻ, ടി കെ ഭരതൻ എന്നിവർ സന്നിഹിതരായിരുന്നു. ചടങ്ങിൽ ഭൂവുടമകൾക്കുള്ള ഉപഹാരം ബാങ്ക് പ്രസിഡണ്ട് സമ്മാനിച്ചു.