ഇടുക്കി ജില്ലാ പത്രപ്രവര്‍ത്തക സഹകരണ സംഘം പുതിയ ഭരണസമിതി ചുമതലയേറ്റു; ബാസിത് ഹസന്‍ പ്രസിഡന്റ്.

adminmoonam

ഇടുക്കി ജില്ലാ പത്രപ്രവര്‍ത്തക സഹകരണ സംഘം (ഐ 746) പ്രസിഡന്റായി ബാസിത് ഹസന്‍ (സുപ്രഭാതം) തെരഞ്ഞെടുക്കപ്പെട്ടു. എയ്ഞ്ചല്‍ എം ബേബി (മംഗളം) വൈസ് പ്രസിഡന്റും ജെയ്‌സ് വാട്ടപ്പിള്ളില്‍ (ദീപിക) ഓണററി സെക്രട്ടറിയുമാണ്. അഷ്‌റഫ് വട്ടപ്പാറ (മാധ്യമം), എം.എന്‍. സുരേഷ് (ജയ്ഹിന്ദ് ടി.വി), വിനോദ് കണ്ണോളി (മംഗളം), എസ്.വി രാജേഷ് (മലയാള മനോരമ), സമീര്‍. സി (കൈരളി ടി.വി), വില്‍സണ്‍ കെ.ബി (മീഡിയവണ്‍), ബിലീന എം (മാതൃഭൂമി) എന്നിവര്‍ ഡയറക്ടര്‍മാരാണ്.
സഹകരണ വകുപ്പ് സ്‌പെഷ്യല്‍ ഗ്രേഡ് ഇന്‍സ്‌പെക്ടര്‍ മിനി സി.ആര്‍ വരണാധികാരിയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Latest News