ഇംകം ടാക്സ് വിഷയത്തിൽ സംസ്ഥാന സർക്കാർ അലംഭാവം അവസാനിപ്പിക്കണമെന്ന് എം.വിൻസെന്റ് എം.എൽ.എ.
സഹകരണ പ്രസ്ഥാനത്തിന്റെ അസ്ഥിവാരം തകർക്കാൻ കേന്ദ്രവും ആദായ നികുതി വകുപ്പും ചേർന്ന് ശ്രമിക്കുമ്പോൾ സംസ്ഥാന സർക്കാർ കാട്ടുന്ന തികഞ്ഞ അലംഭാവും നിരുത്തരവാദ സമീപനവും അവസാനിപ്പിക്കണമെന്ന് എ.വിൻസൻറ് എം.എൽ.എ.ആവശ്യപ്പെട്ടു. കേരളാ കോ .ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് നെയ്യാറ്റിൻകര താലൂക്ക് സമ്മേളനവും കുടുംബ സംഗമവും ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളാ ബാങ്കിന്റെ പേരിൽ സഹകരണ സ്ഥാപനങ്ങൾ കൈപ്പിടിയിലൊതുക്കാൻ സഹകരണ ജനാധിപത്യം അട്ടിമറിച്ച് നിയമനിർമ്മാണം നടത്താനും, പലതവണ കേന്ദ്ര സർക്കാരിനെയും റിസർവ്വ് ബാങ്കധികൃതരേയും കണ്ട് സമ്മർദ്ദം നടത്താനും തുനിഞ്ഞവർ, ഇംകം ടാക്സ് വിഷയത്തിൽ കേന്ദ്രത്തിൽ ഒരു സമമർദ്ദവും നടത്തി ഇല്ലന്നതിന്റെ തെളിവാണ് നിർമലാ സീതാരാമന്റെ ബജറ്റിലെ പുതിയ നികുതി നിർദ്ദേശമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാന ജനറൽ സെക്രട്ടറി അശോകൻ കുറുങ്ങപ്പള്ളി മുഖ്യ പ്രഭാഷണം നടത്തി.JDC, HDC,SSLC, +2 വിദ്യാഭ്യാസ അവാർഡുകളുടെ വിതരണം സംസ്ഥാന ട്രഷറർ വിനയകുമാർ പി കെ നിർവ്വഹിച്ചു. സർവീസിൽ നിന്ന് പിരിഞ്ഞ ജീവനക്കാരക്കള്ള ഉപഹാര വിതരണം വൈസ് പ്രസിഡണ്ട് ആനാട് ഗോപകുമാർ നിർവ്വഹിച്ചു. താലൂക്ക് പ്രസിഡണ്ട് ഷിബു അദ്ധ്യക്ഷനായിരുന്നു.മുൻസഹകരണ ഓംബുഡ്സ്മാൻ അഡ്വ.മോഹൻകുമാറും താലൂക്കിലെ ഒട്ടേറെ മുതിർന്ന സഹകാരികളും ആശംസകളർപ്പിച്ചു. സംഘടന ജില്ലാ പ്രസിഡണ്ട് വി.ആർ അനിൽ കുമാർ, ജില്ലാ സെക്രട്ടറി സുരേഷ് കുമാർ, വനിതാ ചെയർപേഴ്സൻ ശ്രീകല സി, തുടങ്ങിയവർ പ്രസംഗിച്ചു. താലൂക്ക് സെക്രട്ടറി സതീഷ് കുമാർ സ്വാഗതം ആശംസിച്ചു.