ആവിലോറ സഹകരണ ബാങ്കിന്റെ വിദ്യാനിധി നിക്ഷേപ പദ്ധതിക്ക് തുടക്കം 

moonamvazhi

ആവിലോറ സർവീസ് സഹകരണ ബാങ്കും ആവിലോറ എം.എം.എ.യു.പി സ്കൂളും സംയുക്തമായി കുട്ടികൾക്കായി വിദ്യാനിധി നിക്ഷേപ പദ്ധതി ആരംഭിച്ചു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ എഫ്.എൽ.സി അയോണ ജമിൻ ഉദ്ഘാടനം ചെയ്തു. കുട്ടികൾക്ക് സമ്പാദ്യ ശീലം ഉണ്ടവേണ്ടതിൻ്റെ ആവശ്യകതയെ കുറിച്ച് അവർ ക്ലാസ്സെടുത്തു.

ബാങ്ക് സെക്രട്ടറി അബ്ദുൾ റഷീദ്, ഹെഡ് മാസ്റ്റർ സലീം ടിപി, ബാങ്ക് വൈസ് പ്രസിഡൻ്റ് റാഷിദ്, സീനിയർ അസിസ്റ്റൻ്റ് മാരായ ലളിതടീച്ചർ, കവിതടീച്ചർ, ആഷിക് മാസ്റ്റർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. വിദ്യാനിധി കോ ഓർഡിനേറ്റർ ജാബിർ മാസ്റ്റർ നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Latest News