ആലപ്പുഴയിൽ ജനകീയ പഠന പിന്തുണ: 2000 കുട്ടികൾക്ക് പുതു വസ്ത്രവും പഠനോപകരണങ്ങളും നൽകി
പി.കൃഷ്ണപിള്ള സ്മാരക ട്രസ്റ്റിന്റെ ജനകീയ പഠന പിന്തുണാ പദ്ധതിയുടെ ഭാഗമായി രണ്ടായിരം കുട്ടികള്‍ക്ക് പുതുവസ്ത്രവും പഠനോപകരണങ്ങളും നല്‍കി. ബഡ്‌സ് സ്‌കൂളിലെ കുട്ടികള്‍, ജില്ലയിലെ എയ്ഡ്‌സ് ബാധിതരുടെ കുട്ടികള്‍ക്കും പഠന സഹായം നല്‍കി. കൂടാതെ മാരാരിക്കുളത്തെ 14 സ്കൂളുകളില്‍ നിന്നും തയ്യാറാക്കിയ ലിസ്റ്റിലുള്ള കുട്ടികള്‍ക്കും മണ്ണഞ്ചേരി പഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലെ കുട്ടികള്‍ക്കുമാണ് പഠനസഹായം നല്‍കിയത്.
മാരാരിക്കുളത്തെ വിവിധ സ്‌കൂളുകളില്‍ നിന്നും എസ്.എസ്.എല്‍.സി യ്ക്കും ഹയര്‍ സെക്കണ്ടറിയ്ക്കും ഫുള്‍ എ പ്ലസ് വാങ്ങിയ മുഴുവന്‍ കുട്ടികളെയും ചടങ്ങില്‍ അനുമോദിച്ചു. കേരളാ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബി.എസ്‌സി മൈക്രോ ബയോളജിയില്‍ രണ്ടാം റാങ്ക് നേടിയ അഞ്ജന സുരേഷിനെയും ചടങ്ങില്‍ അനുമോദിച്ചു. കലവൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ചേര്‍ന്ന സമ്മേളനം ധന മന്ത്രി ഡോ. ടി.എം. തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്തു. അഡ്വ. എ.എം ആരിഫ് എം.പി മുഖ്യാതിഥിയായി.
ട്രസ്റ്റ് രക്ഷാധികാരി അഡ്വ.ആര്‍.റിയാസ് അദ്ധ്യക്ഷനായിരുന്നു. ട്രസ്റ്റ് ചെയര്‍മാന്‍ കെ.വി.രതീഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാല്‍, അഡ്വ.കെ.ടി.മാത്യു, അഡ്വ.ഷീനാ സനല്‍കുമാര്‍, പി.എ.ജുമൈലത്ത്, എം.എസ്.സന്തോഷ്, പി.കെ.സജീവ്, ഡെന്നി തോമസ്, മഞ്ജു രതികുമാര്‍, കെ.സുഭഗന്‍, മിനി പ്രദീപ്, കെ.ഡി.മഹീന്ദ്രന്‍, വി.കെ.ഉല്ലാസ്, നൗഷാദ് പുതുവീട്, എസ്.ഷിഹാബുദ്ദീന്‍, എസ്.സജേഷ് എന്നിവര്‍ സംസാരിച്ചു. ട്രസ്റ്റ് ജനറല്‍ കണ്‍വീനര്‍ പി.വിനീതന്‍ സ്വാഗതവും വൈസ് ചെയര്‍മാന്‍ കെ.മുഹമ്മദ് താഹിര്‍ നന്ദിയും പറഞ്ഞു.
[mbzshare]