ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി മെഡിസെപ്പ് പൊളിസിയില്‍ സഹകരണ ജീവനക്കാരെയും ഉള്‍പ്പെടുത്തണം

Deepthi Vipin lal

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും വിഭാവനം ചെയ്തിട്ടുള്ള സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡിസെപ്പില്‍ (Medical Insurance for State Employees and Pensioners) സംസ്ഥാന സഹകരണ സംഘം ജീവനക്കാരെയും ഉള്‍പ്പെടുത്തണമെന്ന് കോ-ഓപ്പറേറ്റീവ് ബാങ്ക് സെക്രട്ടറീസ് സെന്റര്‍ സംസ്ഥാന പ്രസിഡന്റ് ഹനീഫ പെരിഞ്ചീരിയും സെക്രട്ടറി വി.കെ ഹരികുമാറും മുഖ്യമന്ത്രിക്കും സഹകരണ മന്ത്രിക്കും നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.

2015ലെ ശമ്പള പരിഷ്‌കരണ ഉത്തരവില്‍ മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതി പൊതുവായി സഹകരണമേഖലയിലും നടപ്പാക്കുമെന്ന പ്രഖ്യാപനം ഉണ്ടായിരുന്നുവെങ്കിലും ഇതുവരെയും നടപ്പിലാക്കിയിട്ടില്ല. പുതിയ ശമ്പള പരിഷ്‌കരണ ഉത്തരവ് ഇറങ്ങാനിരിക്കുകയാണ്. സഹകരണ മേഖലയിലെ പതിനായിരക്കണക്കിന് ജീവനക്കാര്‍ക്കും അവരെ ആശ്രയിക്കുന്ന കുടുംബാംഗങ്ങള്‍ക്കും ചികിത്സാ ചിലവും കവറേജും ലഭിക്കുന്ന പദ്ധതി ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും വലിയ രക്ഷയാകും.

ശമ്പള പരിഷ്‌കരണത്തിലൂടെ പുതുക്കി നിശ്ചയിക്കുന്ന മെഡിക്കല്‍ അലവന്‍സ് പ്രീമിയമായി അടക്കുവാന്‍ കഴിയും. സര്‍ക്കാര്‍ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ള മൊത്തം ജീവനക്കാരുടെ പ്രീമിയം തുകയും റിസ്‌കും കുറയുന്നതും എല്ലാവര്‍ക്കും ഗുണകരമാകും. സര്‍ക്കാരിന് സാമ്പത്തിക ബാധ്യത ഇല്ലാതെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി സഹകരണ മേഖലയില്‍ നടപ്പിലാക്കാനാകുമെന്നും നേതാക്കള്‍ നിവേദനത്തില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Latest News