അയോഗ്യത സംബന്ധിച്ച മാതൃഭൂമി വാർത്ത തെറ്റിദ്ധാരണാജനകം: സി.എൻ. വിജയകൃഷ്ണൻ 

moonamvazhi

ഓഡിറ്റ് റിപ്പോർട്ട് നൽകാത്തതു കൊണ്ട് വാർഷിക പൊതുയോഗം കൂടാത്ത സഹകരണ സ്ഥാപനങ്ങളിലെ മുഴുവൻ ഭരണസമിതി അംഗങ്ങൾക്കും അയോഗ്യതയുണ്ടാകും എന്ന മാതൃഭൂമി വാർത്ത ജനങ്ങളിലും സഹകാരികളിലും തെറ്റിദ്ധാരണയു ണ്ടാക്കുമെന്ന് കേരള സഹകരണ ഫെഡറേഷൻ ചെയർമാൻ സി.എൻ. വിജയകൃഷ്ണൻ അഭിപ്രായപ്പെട്ടു.

ഓഡിറ്റ് റിപ്പോർട്ട് കിട്ടിയാൽ മാത്രമേ പൊതുയോഗം കൂടാൻ സാധിക്കുകയുള്ളൂ. എന്നാൽ ഓഡിറ്റ് റിപ്പോർട്ട് ഇല്ലാതെയും പൊതുയോഗം കൂടാം. പക്ഷേ പൊതുയോഗം കൂടിയിട്ടില്ലെങ്കിൽ രജിസ്ട്രാർക്ക് ഭരണസമിതിയിലെ ഓരോ അംഗത്തെയും അയോഗ്യരാക്കാം. അതുകൊണ്ട് തന്നെ മുഴുവൻ സഹകരണ സംഘങ്ങളും അയോഗ്യരായി എന്ന രീതിയിലുള്ള റിപ്പോർട്ട് തെറ്റിദ്ധാരണയുണ്ടാക്കുന്നതാണ്. ഒമ്പതാം മാസത്തിൽ ഓഡിറ്റ് തീർക്കാൻ കഴിയാത്തവർക്ക് സർക്കാർ സമയം നീട്ടി നൽകാറുണ്ട്. ഇപ്രാവശ്യം അത് ഇതുവരെ നൽകിയിട്ടില്ല. അതുകൊണ്ട് ഭരണസമിതി അംഗങ്ങൾ അയോഗ്യരായിരിക്കുന്നു, ഭരണസമിതി നിലവിലില്ല എന്ന് പറയുന്ന രീതിയിലുള്ള പ്രചരണം തെറ്റാണ്.

ഉപവകുപ്പിന് വിധേയമായ ഉത്തരവാകുന്നതിനു മുൻപ് രജിസ്ട്രാർ അപ്രകാരമുള്ള ഓരോ അംഗത്തിനും നിശ്ചിതസമയത്തിനുള്ളിൽ പൊതുയോഗം നടത്താത്തത് സംബന്ധിച്ച് ഉത്തരവാദികളായ അംഗങ്ങളെ നേരിൽ കേൾക്കുന്നതിനായി അവസരം നൽകേണ്ടതാണെന്ന് നിയമത്തിൽ പറയുന്നുണ്ട്. അതുകൊണ്ട് ഇത്തരമൊരു പ്രചരണം സഹകരണ മേഖലക്കെതിരായിട്ടുള്ള പ്രചരണത്തിന്റെ ഭാഗം മാത്രമാണ് – അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Latest News