അഭിഭാഷകസഹകരണസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു
എറണാകുളം ജില്ല അഭിഭാഷക സഹകരണസംഘം നമ്പര്‍ ഇ-1408 ന്റെ ഓഫീസ് അഡ്വക്കേറ്റ് ജനറല്‍ കെ. ഗോപാലകൃഷ്ണക്കുറുപ്പ് ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് അഡ്വ. കെ.കെ. നാസര്‍ അധ്യക്ഷനായിരുന്നു. എറണാകുളം പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജ് ഹണി എം. വര്‍ഗീസ്, സ്‌റ്റേറ്റ് അറ്റോര്‍ണിയും ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ അംഗവുമായ അഡ്വ. എന്‍. മനോജ്കുമാര്‍, കേരള ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍ അഡ്വ. കെ.എന്‍. അനില്‍കുമാര്‍, എറണാകുളം ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. മത്തായി വര്‍ക്കി മുതിരേന്തി, സംഘം സെക്രട്ടറി അഡ്വ. ടി.പി. രമേശ്, സഹകരണവകുപ്പ് കണയന്നൂര്‍ താലൂക്ക് ജോയിന്റ് രജിസ്ട്രാര്‍ കെ. സജീവ് കര്‍ത്ത, അസിസ്റ്റന്റ് രജിസ്ട്രാര്‍ കെ. ശ്രീലേഖ, സംഘം വൈസ് പ്രസിഡന്റ് അഡ്വ. ജോര്‍ജ് ജോസഫ് ടി.എ. എന്നിവര്‍ സംസാരിച്ചു.