അന്താരാഷ്ട്ര സഹകരണ ദിനത്തിൽ സഹകരണ സമൂഹത്തോടൊപ്പം ആകാശവാണിയും.

adminmoonam

അന്താരാഷ്ട്ര സഹകരണ ദിനത്തിൽ വിവിധ പരിപാടികളിലൂടെ ആകാശവാണി സഹകരണ പ്രസ്ഥാനത്തിനന്റെ ശക്തിയും പ്രസക്തിയും ശ്രോതാക്കൾക്ക് മുന്നിൽ അവതരിപ്പിച്ചു. കേരളത്തിലെ വിവിധ ആകാശവാണി നിലയങ്ങൾ രാവിലെ തന്നെ വിവിധ പരിപാടികളിലൂടെ സഹകരണ മേഖലയുടെ ചരിത്രവും ചിത്രവും ശക്തിയും പ്രസക്തിയും ശ്രോതാക്കൾക്ക് മുന്നിൽ തുറന്നുകാട്ടി.

സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി ഐ എ എസ്, സഹകരണ സംഘം രജിസ്ട്രാർ ഡോക്ടർ നരസിംഹുഗരി ടി. എൽ. റെഡ്ഢി ഐഎഎസ്, കൊട്ടാരക്കര സഹകരണ പരിശീലന കേന്ദ്രം പ്രിൻസിപ്പൽ രാമചന്ദ്രൻ പുതൂർ, കണ്ണൂർ ഐ സി എം ഡയറക്ടർ എം.വി. ശശികുമാർ, ഐ സി എം അധ്യാപകൻ വി എൻ ബാബു, പ്രമുഖ സഹകാരിയും സഹകരണ പരീക്ഷാ ബോർഡ് മുൻ അംഗവുമായ ജോസഫ് ചാലിശ്ശേരി തുടങ്ങി നിരവധി പേരുടെ പ്രഭാഷണങ്ങൾ ഉൾപ്പെടുത്തിയാണ് ആകാശവാണി സഹകരണ മേഖലയുടെ ശക്തി പൊതുസമൂഹത്തിനു മുന്നിൽ അവതരിപ്പിച്ചത്.

Leave a Reply

Your email address will not be published.