അഗ്രിക്കള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് പദ്ധതി- ശില്പശാല നടത്തി
കാര്‍ഷിക മേഖലയില്‍ കൂടുതല്‍ നിക്ഷേപം ലഭ്യമാക്കി കാര്‍ഷിക മേഖല ശക്തിപ്പെടുത്തുന്നതിനുള്ള കേന്ദ്രാവിഷ്‌കൃത പദ്ധതിയായ അഗ്രിക്കള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് ധനസഹായ പദ്ധതി സംസ്ഥാനത്തെ സഹകരണ സംഘങ്ങള്‍ മുഖേന നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ശില്പശാല നടത്തി. എറണാകുളം ടൗണ്‍ ഹാളില്‍ വെച്ച് നടന്ന പരിപാടിയില്‍ കാര്‍ഷിക മേഖലയില്‍ വിവിധ സംരംഭങ്ങള്‍ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് സംഘം പ്രതിനിധികളുടെ ഗ്രൂപ്പ് ചര്‍ച്ച നടത്തുകയും നാളികേരം, നെല്ല്, അഗ്രോ നഴ്‌സറി,പോളി ഹൗസ്, ടിഷ്യൂ കള്‍ച്ചര്‍ ലാബ്, ജൈവവളം, അഗ്രോ പ്രോസസിംഗ്, ഫ്രൂട്ട്‌സ്, റബര്‍, അഗ്രിക്കള്‍ച്ചര്‍ മെഷീനറി, കസ്റ്റം ഹയറിംഗ് സെന്റര്‍, സ്‌പൈസസ് എന്നിങ്ങനെയുളള വിവിധ മേഖലകളിലെ സാദ്ധ്യതകളും പ്രോജക്ടുകള്‍ നടപ്പിലാക്കുന്നത് സംബന്ധിച്ചും അതത് മേഖലകളിലെ വിദഗ്ധര്‍ സംഘങ്ങള്‍ക്ക് വിശദീകരിച്ചു നല്‍കുകയും ചെയ്തു.
മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയും കോക്കനട്ട് ഡെവലപ്പ്‌മെന്റ് ബോര്‍ഡ് മുന്‍ ചെയര്‍മാനുമായ റ്റി.കെ.ജോസ് മുഖ്യ പ്രഭാഷണം നടത്തി. മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ഷീല തോമസ് ,കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിയ്ക്കല്‍, കെ.സി.സഹദേവന്‍, സഹകരണ സംഘം രജിസ്ട്രാര്‍ അലക്‌സ് വര്‍ഗ്ഗീസ്, പ്ലാനിംഗ് ബോര്‍ഡ് മെമ്പര്‍ ഡോ:ജിജു പി.അലക്‌സ്, പ്ലാനിംഗ് ബോര്‍ഡ് അഗ്രിക്കള്‍ച്ചര്‍ ചീഫ് എസ്.എസ്.നാഗേഷ്, ഡോ:എം.രാമനുണ്ണി, എം.വി.ശശികുമാര്‍, ആര്‍.കെ.മേനോന്‍, ഡോ. കുരുവിള ജേക്കബ്, ജയകുമാര്‍,അനില്‍ കുമാര്‍, ആര്‍.ജോതിപ്രസാദ്, എറണാകുളം ജില്ലാ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) കെ.സജീവ് കര്‍ത്താ എന്നിവര്‍ ശില്പശാലയില്‍ പങ്കെടുത്തു.