അംഗ സംഘങ്ങളിൽ സഹകരണ നിയമപ്രകാരം കേരള ബാങ്കിനു പരിശോധന നടത്താൻ രജിസ്ട്രാറുടെ അനുമതി.
അംഗ സംഘങ്ങളിൽ സഹകരണ നിയമപ്രകാരം കേരള ബാങ്കിനു പരിശോധന നടത്താൻ രജിസ്ട്രാറുടെ അനുമതി.സംസ്ഥാനത്തെ 13 ജില്ലാ സഹകരണ ബാങ്കുകളുടെയും കീഴിലുള്ള അംഗ സംഘങ്ങളിൽ സഹകരണ നിയമപ്രകാരം കേരള ബാങ്കിന് പരിശോധന നടത്താൻ സഹകരണ സംഘം രജിസ്ട്രാർ അനുമതി നൽകി. ജില്ലാ സഹകരണ ബാങ്കുകൾ സംസ്ഥാന സഹകരണ ബാങ്കിൽ ലയിച്ച സാഹചര്യത്തിലാണിത്.
അപ്പക്സ് സഹകരണ ബാങ്ക് എന്ന നിലയിലോ ഫിനാൻസിംഗ് ബാങ്ക് എന്ന നിലയിലൊ സംസ്ഥാന സഹകരണ ബാങ്കിൽ അഫിലിയേഷൻ നൽകിയിട്ടുള്ള എല്ലാ സഹകരണ സംഘങ്ങളിലും സഹകരണ നിയമം വകുപ്പ് 66(8), 66(9), 66(10) എന്നിവയിലെ വ്യവസ്ഥകൾ പാലിച്ചുകൊണ്ട് വകുപ്പ്66(7) പ്രകാരം കേരള സംസ്ഥാന സഹകരണ ബാങ്കിന് പരിശോധന നടത്താമെന്ന് സഹകരണ സംഘം രജിസ്ട്രാർ ഇന്ന് സർക്കുലർ ഇറക്കി. ഇപ്രകാരം അംഗങ്ങളിൽ പരിശോധന നടത്തുന്നതിനായി കേരള സംസ്ഥാന സഹകരണ ബാങ്കിൽ നിന്നും നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥർക്ക് ആവശ്യമായ സൗകര്യങ്ങൾ ബന്ധപ്പെട്ട സഹകരണസംഘങ്ങൾ ചെയ്യണമെന്നും സർക്കുലറിൽ പറയുന്നു.