ഹൈറേഞ്ചിലെ ചികിത്സാരംഗത്ത് സഹകരണ ആശുപത്രിയുടേത് ചരിത്ര മുന്നേറ്റം: മന്ത്രി റോഷി അഗസ്റ്റിന്‍

moonamvazhi

ഹൈറേഞ്ചിലെ ചികിത്സാരംഗത്ത് സഹകരണ ആശുപത്രിയുടേത് ചരിത്ര മുന്നേറ്റമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. ഇടുക്കി കട്ടപ്പന കോ- ഓപ്പറേറ്റീവ് ഇന്‍സ്റ്റിറ്റ്യൂട്ട് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് പാരാ മെഡിക്കല്‍ കോളേജ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കട്ടപ്പനയില്‍ സിംസ് പാരാമെഡിക്കല്‍ കോളേജും സംസ്ഥാനത്ത് സഹകരണ മേഖലയിലെ ആദ്യ മൊത്ത മരുന്ന് വിപണന കേന്ദ്രമായ കോ-കെയര്‍ ഫാര്‍മ ആന്‍ഡ് സര്‍ജിക്കല്‍സും ചേറ്റുകുഴിയിലും വണ്ടിപ്പെരിയാറിലും സഹകരണ ആശുപത്രികളും ഉള്‍പ്പെടെ 18 സ്ഥാപനങ്ങളാണ് ചൊവ്വാഴ്ച ഉദ്ഘാടനം ചെയ്തത്.

കട്ടപ്പന സഹകരണ ആശുപത്രിക്ക് ലഭിച്ച അന്തര്‍ദേശീയ അംഗീകാരമായ ഐഎസ്ഒ 9001- 2015 സര്‍ട്ടിഫിക്കേഷന്‍ എം.എം. മണി എം.എല്‍.എ പ്രഖ്യാപിച്ച്, സര്‍ട്ടിഫിക്കറ്റ് കൈമാറി. പുതുതായി നിര്‍മിക്കുന്ന ആശുപത്രിയുടെ രൂപകല്‍പ്പന മന്ത്രി റോഷി അഗസ്റ്റിന്‍ പ്രകാശിപ്പിച്ചു. ആശുപത്രിയില്‍ നവീകരിച്ച എമര്‍ജന്‍സി വിഭാഗം, ലാപ്രോസ്‌കോപിക് ക്യാമറയോടുകൂടിയ ഓപ്പറേഷന്‍ തിയറ്റര്‍, വെന്റിലേറ്റര്‍ സൗകര്യത്തോടെയുള്ള ഐസിയു, ശസ്ത്രക്രിയ രോഗികള്‍ക്കായുള്ള സ്യൂട്ട് മുറി എന്നിവയും ഉദ്ഘാടനം ചെയ്തു.

വാഴൂര്‍ സോമന്‍ എം.എല്‍.എ, ആശുപത്രി സ്ഥാപകന്‍ സി.വി. വര്‍ഗീസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ബിനു, വൈസ് പ്രസിഡന്റ് ആശ ആന്റണി, ഹൈറേഞ്ച് എസ്റ്റേറ്റ് എംപ്ലോയീസ് കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് കെ.എസ്. മോഹനന്‍, സഹകരണ പെന്‍ഷന്‍ ബോര്‍ഡ് ചെയര്‍മാന്‍ ആര്‍ തിലകന്‍, ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ പി എസ് രാജന്‍, കട്ടപ്പന റൂറല്‍ ഡെവലപ്മെന്റ് ബാങ്ക് ഡയറക്ടര്‍ വി ആര്‍ സജി, പഞ്ചായത്ത് പ്രസിഡന്റുമാര്‍, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, വിവിധ സാമുദായിക, സാംസ്‌കാരിക, സന്നദ്ധ സംഘടന നേതാക്കള്‍, നഗരസഭ കൗണ്‍സിലര്‍മാര്‍, സഹകരണ സംഘം പ്രസിഡന്റ് കെ യു വിനു, വൈസ് പ്രസിഡന്റ് കെ പി സുമോദ്, ഡയറക്ടര്‍മാരായ കെ ആര്‍ സോദരന്‍, എം സി ബിജു, ടോമി ജോര്‍ജ്, സാലി ജോളി, സെക്രട്ടറി ആല്‍ബിന്‍ ഫ്രാന്‍സിസ്, അഡ്മിനിസ്ട്രേറ്റര്‍ സജി തടത്തില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.