സർക്കാർ ജീവനക്കാർക്ക് എ.ടി.എം കാർഡ് രണ്ടുമാസത്തിനകം.

adminmoonam

സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഉൾപ്പെടെ ട്രഷറി സേവിങ്സ് അക്കൗണ്ട് ഉടമകളായ എല്ലാവർക്കും എ.ടി.എം കാർഡ് നൽകാൻ ധനവകുപ്പ് തീരുമാനിച്ചു. ഫെഡറൽ ബാങ്ക് മായി ചേർന്നാണ് രണ്ടുമാസത്തിനുള്ളിൽ കാർഡ് നൽകുന്നതെന്ന് ധനവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സഞ്ജീവ് കൗശിക് ഐ.എ.എസ്. ഇറക്കിയ ഉത്തരവിൽ പറയുന്നു.എ.ടി.എം കാർഡ് വരുന്നതോടെ ട്രഷറി ശാഖകളിൽ വരാതെ തന്നെ പ്രായമായവർക്കും പണം പിൻവലിക്കാൻ സാധിക്കും. ജീവനക്കാരുടെയും പെൻഷൻകാരുടെയും ശമ്പളം ട്രഷറിയിൽ നിലനിർത്തുന്ന പരിഷ്കാരത്തിലേക്ക് കൂടുതൽ പേരെ ആകർഷിക്കുന്നതാണ് ഈ മാറ്റം. ഏതു ബാങ്കിലെ എ.ടി.എമ്മിൽ നിന്നും പണം എടുക്കാം. 13 ലക്ഷത്തിലധികം ട്രഷറി സേവിങ്സ് അക്കൗണ്ടുകളാണ് ഇപ്പോൾ സംസ്ഥാനത്തുള്ളത്.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!