സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ഇൻഷൂറൻസ് – ടെൻഡർ അംഗീകരിക്കൽ നീട്ടിവച്ചു.
സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഉള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ ടെൻഡർ അംഗീകരിക്കുന്നത് നീട്ടിവയ്ക്കാൻ സർക്കാർ തീരുമാനിച്ചു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാലാണിത്. ടെണ്ടറിന് അംഗീകാരം നൽകിയാലും തിരഞ്ഞെടുപ്പു കമ്മീഷന്റെ അനുമതി തേടേണ്ടിവരും. അതിന് കാലതാമസം വരുമെന്നതിനാലാണ് നിയന്ത്രണങ്ങളിൽ ഇളവ് വന്നശേഷം തീരുമാനമെടുക്കാമെന്ന് മന്ത്രിസഭ തീരുമാനിച്ചത്. സർക്കാർ ജീവനക്കാരനും കുടുംബത്തിലെ ആശ്രിതരും ഇൻഷുറൻസ് പരിധിയിൽ വരുന്ന വിധമാണ് പദ്ധതി നടപ്പാക്കുന്നത്. സാധാരണ രോഗങ്ങൾക്ക് ഒരാൾക്ക് രണ്ടു ലക്ഷം രൂപ വരെ പരിരക്ഷ ലഭിക്കും. ഹൃദയം,വൃക്ക തുടങ്ങിയവയുമായി ബന്ധപ്പെട്ട രോഗങ്ങൾക്ക് 5 ലക്ഷം വരെയും. പൊതുമേഖലയിലെ മൂന്നെണ്ണം അടക്കം അഞ്ച് കമ്പനികളാണ് ഇൻഷൂറൻസ് ടെൻഡറിൽ പങ്കെടുത്തത്. റിലയൻസ് ഇൻഷുറൻസ് കമ്പനിയാണ് ഏറ്റവും കുറഞ്ഞ തുക ക്വോട്ട് ചെയ്തത്.2992.48 രൂപയാണ് ഇവരുടെ വാർഷിക പ്രീമിയം തുക. ഇത് അംഗീകരിക്കാനാണ് സാധ്യത.