സൗജന്യ രക്ത പരിശോധനാ ക്യാമ്പ് നടത്തി

moonamvazhi

എറണാകുളം വെണ്ണല സഹകരണ മെഡിക്കൽ ലാബിൻ്റെ നേതൃത്വത്തിൽ സൗജന്യ ഹെൽത്ത് ചെക്കപ്പും രക്ത പരിശോധനാ ക്യാമ്പും നടത്തി. പാലാരിവട്ടം പള്ളിശ്ശേരി ജംഗ്ഷനിൽ നടന്ന ക്യാമ്പ് ഡോ: ജോജോസഫ് ഉദ്ഘാടനം ചെയ്തു. വെണ്ണല സഹകരണ ബാങ്ക് പ്രസിഡൻ്റ് അഡ്വ.എ.എൻ.സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ ജോജി കുരീക്കോട്, ബാങ്ക് ഭരണസമിതി അംഗങ്ങളായ ഇ.പി.സുരേഷ്, ആശാകലേഷ് ,സെക്രട്ടറി എം.എൻ.ലാജി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.