സ്വാഗത സംഘം രൂപീകരിച്ചു 

moonamvazhi

കേന്ദ്ര -കേരള സർക്കാരുകളുടെ ഒത്തുകളി സഹകരണ മേഖലയെ ഇല്ലാതാക്കുമെന്ന് INTUC ജില്ല പ്രസിഡന്റ്‌ കെ. രാജീവ് പറഞ്ഞു.KCEC INTUC കോഴിക്കോട് ജില്ല സമ്മേളനത്തിന്റെ സ്വാഗത സംഘരൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. KCEC INTUC ജില്ല പ്രസിഡന്റ്‌ സി.വി. അഖിൽ അധ്യക്ഷത വഹിച്ചു.

സംസ്ഥാന വൈസ് പ്രസിഡന്റ്‌ സന്തോഷ്‌ ഏറാടികുളങ്ങര, സംസ്ഥാന സെക്രട്ടറി ഇ.എം. ഗിരീഷ് കുമാർ, ദിനേശ് കാരന്തൂർ, ഷജിൽകുമാർ, ഷഹാനദ് കാക്കൂർ, ഷിജു കക്കോടി, മഹേഷ്‌, എം.കെ. ശശിധരൻ, മനോജ്‌, സുമീഷ്, ഷെറിൻ, സുമിത എന്നിവർ സംസാരിച്ചു. ജില്ലാ ട്രെഷറർ അരുൺരാജ് സ്വാഗതവും ലതിക നന്ദിയും രേഖപെടുത്തി.

Leave a Reply

Your email address will not be published.