സ്വരാജ് സ്വാശ്രയ ഗ്രൂപ്പുകള്‍ക്ക് ശീതകാല പച്ചക്കറി തൈകള്‍ വിതരണം ചെയ്തു

moonamvazhi

എറണാകുളം പറവൂര്‍ വടക്കേക്കര സര്‍വ്വീസ് സഹകരണ ബാങ്ക് സ്വരാജ് സ്വാശ്രയ ഗ്രൂപ്പുകള്‍ക്ക് ശീതകാല പച്ചക്കറി തൈകള്‍ വിതരണം ചെയ്തു. ബാങ്ക് പ്രസിഡന്റ് എ.ബി മനോജ് ഉദ്ഘാടനം നിര്‍വഹിച്ചു. ഭരണ സമിതി അംഗങ്ങളായ എം.ജി നെല്‍സന്‍, ഗീത അജിത്ത്, പി.എന്‍ വിജയന്‍, ബാങ്ക് സെക്രട്ടറി കെ.എസ് ജയ്‌സി, കാര്‍ഷിക ഉപദേഷ്ടാവ് കെ.വി പ്രകാശന്‍ ബാങ്ക് ജീവനക്കാര്‍, സ്വരാജ് ഗ്രൂപ്പ് അംഗങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ബാങ്കിലെ നൂറോളം വരുന്ന സ്വരാജ് ഗ്രൂപ്പുകള്‍ക്ക് കാബേജ്, കോളിഫ്‌ളവര്‍ എന്നീ ശീതകാല പച്ചക്കറികളുടെ തൈകളാണ് വിതരണം ചെയ്തത്.

Leave a Reply

Your email address will not be published.