സുവർണ ജൂബിലി ആഘോഷം – തൃശ്ശൂർ ജില്ലാ സഹകരണ ആശുപത്രിയിലെ സൗജന്യ മെഡിക്കൽ ക്യാമ്പിൽ നൂറുകണക്കിന് പേർ…

adminmoonam

 

സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി തൃശ്ശൂർ ജില്ലാ സഹകരണ ആശുപത്രിയിൽ രാവിലെ 9 മുതൽ സൗജന്യ മെഡിക്കൽ ക്യാമ്പ് ആരംഭിച്ചു. ആയുർവേദ വിഭാഗത്തിൽ പ്രത്യേക പഞ്ചകർമ്മ ചികിത്സ, രക്തമോക്ഷ ചികിത്സ, വിവിധതരം തലവേദനക്കുള്ള നസ്യ ചികിത്സ എന്നിവയും സൗജന്യമായി നൽകുന്നുണ്ട്. കുട്ടികൾക്കുളള സൗജന്യ ആസ്മ- അലർജി രോഗനിർണയ ക്യാമ്പിൽ ആവശ്യപ്പെടുന്നതനുസരിച്ച് 850 രൂപ വിലവരുന്ന സ്പൈറോമെട്രി പരിശോധന സൗജന്യമായി ചെയ്തു കൊടുക്കുന്നുണ്ടെന്ന് സഹകരണ ആശുപത്രി പ്രസിഡന്റ് ടി.കെ. പൊറിഞ്ചു പറഞ്ഞു.

ദന്ത വിഭാഗം മെഡിക്കൽ ക്യാമ്പ് തൃശ്ശൂർ എം.ഒ. റോഡ് കോർപ്പറേഷൻ ബിൽഡിങ്ങിലെ കെ.കരുണാകരൻ മെഡിക്കൽ സെന്ററിലാണ് നടക്കുന്നത്. വിദഗ്ധരായ ഡോക്ടർമാരുടെ നേതൃത്വത്തിലാണ് ക്യാമ്പ് നടക്കുന്നത്. മെഡിക്കൽ ക്യാമ്പിലേക്ക് രാവിലെ മുതൽ നിരവധിപേരാണ് എത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!