സി.എൻ ബാലകൃഷ്ണൻ അന്തരിച്ചു. വിട പറയുന്നത് മികച്ച സഹകാരി.
1956 ൽ ഖാദി വകുപ്പിലെ ജീവനക്കാരനായാണ് സഹകരണ മേഖലയിലേക്ക് കടന്നു വരുന്നത്.ഖാദി മേഖലയുടെ പുനരുദ്ധാരണത്തിനായി നിരവധി പ്രവർത്തനങ്ങൾ നടത്തി. തൃശൂർ, എറണാകുളം ജില്ലകളിൽ ഖാദി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ അദ്ദേഹം ഖാദി ഗ്രാമോദ്യോഗ് അസിസ്റ്റന്റ് മാനേജർ, മാനേജർ എന്നീ നിലകളിൽ 15 വർഷത്തോളം സേവനമനുഷ്ഠിച്ചു.തെരഞ്ഞെടുപ്പിലൂടെ ഖാദി ബോർഡ് അംഗമായി.ദീർഘകാലം ബോർഡിന്റെ പ്രസിഡന്റുമായി.ഖാദി ഗ്രാമ വ്യവസായ അസോസിയേഷന്റെയും 30 വർഷത്തിലേറെ സംസ്ഥാന ഖാദി ഫെഡറേഷന്റെയും പ്രസിഡന്റായിരുന്നു.
പാൽ ഉത്പാദന വിപണന രംഗത്ത് മികച്ച മാതൃകയായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനം.സംസ്ഥാനത്ത് മിൽമ വരും മുൻപേ തന്നെ തൃശൂരിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവരാൻ അദ്ദേഹത്തിനായി. ക്ഷീരസഹകരണ സംഘം രൂപീകരിച്ച് പാൽ സംഭരിച്ച് ശീതീകരിച്ച് പാക്കറ്റിൽ വിതരണം നടത്തുകയാണ് ചെയ്തത്.
തൃശൂർ ജില്ലാ സഹകരണ ബാങ്കിന്റെ പ്രസിഡന്റായി പ്രവർത്തിച്ചപ്പോഴും മികച്ച നേട്ടം കൈവരിക്കാനായി. ഈ കാലയളവിലാണ് ജില്ലാ ബാങ്കിന്റെ കൺവെൻഷൻ സെന്റർ നിർമിച്ചത്. അദ്ദേഹം സഹകരണ മന്ത്രിയായിരുന്നപ്പോഴാണ് തിരുവനന്തപുരത്ത് സഹകരണ ഭവൻ നിർമാണം നടത്തിയത്.
സി.എൻ.ബാലകൃഷ്ണന്റെ നിര്യാണം സഹകരണ പ്രസ്ഥാനത്തിന് തീരാ നഷ്ടമാണെന്ന് പ്രമുഖർ അനുസ്മരിച്ചു. ക്ഷീരസഹകരണ രംഗത്ത് മാതൃകാപരമായ തുടക്കമിട്ട സി.എൻ ബാലകൃഷ്ണൻ സഹകാരികൾക്ക് മാതൃകയാണെന്ന് സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു
Click here to view his article pulished on January 2018 Moonamvazhi Issue