സിറ്റി പോലീസ് എംപ്ലോയീസ് സഹകരണ സംഘത്തിന്റെ നീതി മെഡിക്കല്‍ സ്റ്റോര്‍ പ്രവര്‍ത്തനം തുടങ്ങി
സിറ്റി പോലീസ് എംപ്ലോയീസ് സഹകരണ സംഘത്തിന്റെ നീതി മെഡിക്കല്‍ സ്റ്റോറിന്റേയും നവീകരിച്ച സഹകരണ സൂപ്പര്‍ മാര്‍ക്കറ്റിന്റെയും ഉദ്ഘാടനം സഹകരണ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ നിര്‍വഹിച്ചു. ഈവയര്‍ സോഫ്ട് ടെക്കിന്റെ സാങ്കേതിക സഹായത്തോടെ ആരംഭിച്ച എ.ടി.എം- സി.ഡി.എം കൗണ്ടര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡണ്ട് ജി.എസ് ശ്രീജിഷ് അധ്യക്ഷത വഹിച്ചു.
ജില്ലാ പോലീസ് മേധാവി എ. അക്ബര്‍, ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ എ. ശ്രീനിവാസ്, കോര്‍പ്പറേഷന്‍ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ പി.ടി. നാസര്‍,സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ ടി. സുധീഷ്, കെ.പി.ഒ.എ ജില്ലാ സെക്രട്ടറി കെ. ശശികുമാര്‍, ജില്ലാ സെക്രട്ടറി വിപി. പവിത്രന്‍ ,സംഘം സെക്രട്ടറി പി.കെ. രതീഷ് എന്നിവര്‍ പങ്കെടുത്തു. സംഘം ഭരണ സമിതി അംഗം സി. പ്രദീപ് കുമാര്‍ ചടങ്ങിന് സ്വാഗതവും സംഘം വൈസ് പ്രസിഡണ്ട് പി. ഹാജിറ നന്ദിയും പറഞ്ഞു.