സാമൂഹിക സുരക്ഷാ പെന്‍ഷന്‍: മാടായി റൂറല്‍ സര്‍വീസ് സഹകരണ ബാങ്ക് പുതിയ ഫണ്ട് മാനേജര്‍
സാമൂഹിക സുരക്ഷാ പെന്‍ഷന്‍ കണ്‍സോര്‍ഷ്യത്തിന്റെ പുതിയ ഫണ്ട് മാനേജരായി കണ്ണൂര്‍ മാടായി റൂറല്‍ സര്‍വീസ് സഹകരണ ബാങ്കിനെ നിയമിച്ചു. ഇതുവരെ ഫണ്ട് മാനേജരായിരുന്ന പാലക്കാട് മണ്ണാര്‍ക്കാട് റൂറല്‍ സര്‍വീസ് സഹകരണ ബാങ്ക് കണ്‍സോര്‍ഷ്യത്തിന്റെ ചുമതലയില്‍നിന്നു ഒഴിവാക്കണമെന്നാവശ്യപ്പെട്ടതിനെ
2019 ലെ സര്‍ക്കാര്‍ഉത്തരവനുസരിച്ചാണു മണ്ണാര്‍ക്കാട് റൂറല്‍ സര്‍വീസ് സഹകരണ ബാങ്കിനെ കണ്‍സോര്‍ഷ്യത്തിന്റെ ഫണ്ട് മാനേജരായി നിയമിച്ചിരുന്നത്. ഈ നിലയിലുള്ള ചുമതലകള്‍ തുടര്‍ന്നുകൊണ്ടുപോകാന്‍ പ്രായോഗിക ബുദ്ധിമുട്ടുള്ളതിനാല്‍ സാമൂഹിക സുരക്ഷാ പെന്‍ഷന്‍ കണ്‍സോര്‍ഷ്യത്തിന്റെ ചുമതല ഒഴിവാക്കിത്തരണമെന്നു മണ്ണാര്‍ക്കാട് റൂറല്‍ ബാങ്ക് 2023 ജൂലായ് 16 നു സമര്‍പ്പിച്ച കത്തില്‍ ആവശ്യപ്പെട്ടിരുന്നു. ഇതു പരിഗണിച്ചാണു പുതിയ ഫണ്ട് മാനേജരെ നിയമിച്ചത്.
സാമൂഹിക സുരക്ഷാ പെന്‍ഷനുവേണ്ടിയുള്ള പൂള്‍ഡ് ഫണ്ട് കണ്‍സോര്‍ഷ്യത്തിന്റെ പ്രവര്‍ത്തനത്തിന്റെ ഉത്തരവാദിത്തമാണു ഫണ്ട് മാനേജര്‍ നിര്‍വഹിക്കേണ്ടത്. കേരള സാമൂഹിക സുരക്ഷാ പെന്‍ഷന്‍ ലിമിറ്റഡില്‍നിന്നു അപേക്ഷ കിട്ടിക്കഴിഞ്ഞാല്‍ കമ്പനിയുടെ കറണ്ട് അക്കൗണ്ടിലേക്കു ഫണ്ട് കൈമാറുക എന്നതാണു ഫണ്ട് മാനേജരുടെ പ്രധാന ചുമതല.
[mbzshare]