സാധാരണക്കാർക്ക് ഏറെ ഗുണകരമാകുന്ന വ്യവസ്ഥകളോടെയാണ് കേരള ബാങ്ക് യാഥാർത്ഥ്യമാക്കുന്നതെന്ന് മന്ത്രി.

adminmoonam

സാധാരണക്കാർക്ക് ഏറെ ഗുണകരമാകുന്ന വ്യവസ്ഥകളോടെയാണ് കേരള ബാങ്ക്, സംസ്ഥാന സർക്കാർ യാഥാർത്ഥ്യമാക്കുന്നതെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. വയനാട് തിരുനെല്ലി സർവീസ് സഹകരണ ബാങ്കിന്റെ പുതുക്കിയ ശതാബ്ദി മന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. ചെറിയ പലിശക് കാർഷിക വായ്പകൾ നിലനിർത്തിയും സാധാരണക്കാരെ സഹായിക്കുന്ന വ്യവസ്ഥകളോടെയുമാണ് കേരളബാങ്ക് വരുന്നത്. വൻകിട ബാങ്കുകൾ വന്ന് ചെറുകിട വായ്പകൾ നിഷേധിക്കുന്ന ബാങ്കിംഗ് രീതികൾ വരുകയും, സാധാരണക്കാർക്ക് എതിരായ തീരുമാനങ്ങൾ എടുക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ കേരള ബാങ്ക് കൊണ്ടുവരുന്നത്. ഇത് കേരളത്തിന്റെ സഹകരണ മേഖലയിൽ വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

ആരോഗ്യ രംഗത്ത് സംസ്ഥാനം കഴിഞ്ഞ മൂന്നു വർഷം കൊണ്ട് വൻ കുതിച്ചുചാട്ടമാണ് ഉണ്ടാക്കിയത്. വയനാട് മെഡിക്കൽ കോളേജ് 2021ൽ പൂർത്തിയാക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു. ഒ.ആർ.കേളു എം.എൽ.എ അധ്യക്ഷത വഹിച്ചു. ബാങ്ക് പ്രസിഡണ്ട് കെ.ടി.ഗോപിനാഥൻ, തിരുനെല്ലി പഞ്ചായത്ത് പ്രസിഡണ്ട് മായാദേവി, ജില്ലാ പഞ്ചായത്ത് മെമ്പർ എ.എൻ. പ്രഭാകരൻ, ജോയിന്റ് രജിസ്ട്രാർ പി. റഹിം, പി.വി. സഹദേവൻ, എം.മുരളീധരൻ, എം.എം. ജയരാജൻ, ബാങ്ക് സെക്രട്ടറി ടി.വസന്ത കൃഷ്ണൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!