സാങ്കേതിക വൽക്കരണത്തിന്റെ പേരിൽ ജനകീയ സ്പർശം നഷ്ടപ്പെടരുതെന്ന് മുൻ മന്ത്രി എസ്.ശർമ.

[email protected]

സഹകരണ മേഖലയിൽ സാങ്കേതിക വൽക്കരണം നടപ്പാക്കുമ്പോൾ ജനകീയ സ്പർശം നഷ്ടപ്പെട്ട് പോകാതെ സൂക്ഷിക്കണമെന്ന് മുൻ സഹകരണ വകുപ്പ് മന്ത്രിയും എം.എൽ.എ യുമായ എസ്. ശർമ പറഞ്ഞു. സാങ്കേതിക വൽക്കരണത്തിന് ഒപ്പം ജനകീയ സ്പർശത്തിലൂടെ വേണം സഹകരണമേഖല മുന്നോട്ടുപോകാൻ. ഇത് രണ്ടും പരസ്പരം പൂരകങ്ങളാണ്. ജനകീയ സ്പർശം നഷ്ടപ്പെട്ടാൽ സഹകരണത്തിന് പ്രസക്തി നഷ്ടപ്പെടും. അസ്തിത്വം ഇല്ലാതാകും. മൂന്നാംവഴി ഓൺലൈന്റെ ” സഹകരണ മേഖല സാങ്കേതികരംഗത്ത് പുറകിലോ” എന്ന ക്യാമ്പയിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ദേശസാൽകൃത പൊതുമേഖലാ ബാങ്കുകൾക്ക് ഒരുപാട് പരിമിതികളുണ്ട്. സഹകരണ ബാങ്കുകൾക്ക് ഇന്ന് അപേക്ഷ നൽകിയാൽ ബോർഡ് കൂടി വേണമെങ്കിൽ നാളെ ലോൺ അനുവദിക്കാം. ഇതുതന്നെയാണ് സഹകരണമേഖലയുടെ ജനകീയ സ്പർശം. സാങ്കേതികത കൊണ്ടുവരുമ്പോൾ ഇത്തരം ജനകീയ സ്പർശം നഷ്ടപ്പെടാതെ നോക്കണം. കാലത്തിനനുസരിച്ച് സാങ്കേതികവൽക്കരണം അത്യാവശ്യമാണ്. കേരള ബാങ്ക് വരുന്നതോടെ ത്രീ ടയർ സംവിധാനം മാറി ഏക സംവിധാനം ആകും. ഇത് സാങ്കേതിക വൽക്കരണത്തിന് ആക്കം കൂട്ടുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. മത്സരാധിഷ്ഠിതമായ ബാങ്കിംഗ് മേഖലയിൽ ജനങ്ങൾക്ക് സേവനം സമയലാഭത്തിലൂടെ ഉറപ്പാക്കാൻ സാധിക്കണം. അതാണ് അടിസ്ഥാന ലക്ഷ്യം. അതിനായി സാങ്കേതികത കൂടുതൽ പ്രയോജനപ്പെടുത്തണം. സഹകരണ മേഖലയിൽ പ്രൊഫഷണലിസം കൊണ്ടുവരണം. സാങ്കേതിക പരിജ്ഞാനമുള്ള ഉദ്യോഗസ്ഥരെ നിയമിക്കണം. എങ്കിൽ മാത്രമേ കാലഘട്ടത്തിനനുസരിച്ച് സഹകരണമേഖലയ്ക്ക് മുന്നേറാനാകൂ എന്നും അദ്ദേഹം പറഞ്ഞു. സഹകരണ വകുപ്പിൽ അഡ്മിനിസ്ട്രേഷൻ കുറെകൂടി കാര്യക്ഷമമാക്കാൻ വേണ്ട കാര്യങ്ങൾ ചെയ്യണം. പ്രൊഫഷണൽ രീതിയിൽ കാര്യങ്ങളെ സമീപിച്ചാൽ മാത്രമേ കാലഘട്ടത്തിനനുസരിച്ച് സഹകരണവകുപ്പിനു മുന്നേറാനാകൂ എന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!