സഹകാരി സമൂഹം ഒന്നിക്കേണ്ട സമയം അതിക്രമിച്ചതായി കൃഷ്ണൻ കോട്ടുമല.

adminmoonam

കേരളത്തിലെ സഹകാരി സമൂഹം ഒന്നിച്ച് പ്രവർത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് കേരള സഹകരണ ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി കൃഷ്ണൻ കോട്ടുമല പറഞ്ഞു. സഹകരണമേഖലയുടെ രക്ഷയ്ക്ക് ഒരുമിച്ചു പ്രവർത്തിക്കേണ്ട സമയമാണിപ്പോൾ. കേന്ദ്രസർക്കാരും ഇൻകംടാക്സ് ഡിപ്പാർട്ട്മെന്റും സംസ്ഥാനത്തെ സഹകരണ മേഖലയെ പ്രതിസന്ധിയിലാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മഞ്ചേരിയിൽ ആദായനികുതിയും സഹകരണ പ്രസ്ഥാനങ്ങളും എന്ന വിഷയത്തിൽ മൂന്നാംവഴി മാഗസിൻ നടത്തിയ സെമിനാറിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സഹകരണ, ആദായ നികുതി രംഗത്തെ വിദഗ്ധർ സഹകാരികളുടെ യും ജീവനക്കാരുടെയും സംശയങ്ങൾക്ക് മറുപടി നൽകി.

Leave a Reply

Your email address will not be published.