സഹകാരി ആശ്വാസ നിധി ആദ്യ ഗഡു അനുവദിച്ചു

Deepthi Vipin lal

അശരണരായ സഹകാരികള്‍ക്ക് ആശ്വാസ ധനസഹായം നല്‍കുന്നതിനുള്ള പദ്ധതിയുടെ ആദ്യ ഗഡു അനുവദിക്കാൻ സർക്കാർ തീരുമാനിച്ചു. ഏപ്രില്‍ 26 വരെ ലഭിച്ച അപേക്ഷകളില്‍ 29 സഹകാരികൾക്കാണ് സഹായധനം അനുവദിക്കുന്നത്.

മൂന്ന് ലക്ഷം രൂപയ്ക്ക് താഴെ വാര്‍ഷിക വരുമാനമുള്ള അവശത അനുഭവിക്കുന്ന സഹകാരികള്‍ക്ക് 50,000 രൂപ വരെ സഹായധനമായി നല്‍കുന്നതാണ് പദ്ധതി.

അംഗങ്ങള്‍ക്ക് ആശ്വാസധന സഹായം നല്‍കുന്നതിനുള്ള പദ്ധതികള്‍ നിലവിലുണ്ട്. എന്നാല്‍ ജീവിതകാലത്തുടനീളം സഹകരണ മേഖലയുടെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ചിരുന്ന സഹകാരികളെ സഹായിക്കാന്‍ പ്രത്യേക പദ്ധതികളൊന്നും തന്നെയില്ലായിരുന്നു. പ്രായാധിക്യവും അസുഖങ്ങളും കാരണം അവശരായവര്‍ക്ക് നിസഹായഘട്ടത്തില്‍ സഹായം നല്‍കേണ്ടത് സഹകരണ മേഖലയുടെ കടമയാണ്.  മുന്‍ഗാമികളുടെ കുറ്റമറ്റ സജീവ പ്രവര്‍ത്തനങ്ങളാണ് സഹകരണ മേഖലയുടെ ശക്തമായ അടിത്തറയ്ക്ക് പിന്നില്‍. അതുകൊണ്ടു തന്നെ നിര്‍ലോഭ പ്രവര്‍ത്തനങ്ങള്‍ നടത്തിയവരെ അവഗണിക്കാനാകില്ല. അതിനു വേണ്ടിയാണ് ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ ഇത്തരമൊരു പദ്ധതിയെ സംബന്ധിച്ച് ആലോചിച്ചതും പ്രാവര്‍ത്തികമാക്കിയതും- സഹകരണ മന്ത്രി വി.എൻ.വാസവൻ അറിയിച്ചു.

Leave a Reply

Your email address will not be published.