സഹകാരികൾ യാത്രയയപ്പു നൽകി.

adminmoonam

കോഴിക്കോട് താമരശ്ശേരി അസിസ്റ്റന്റ് രജിസ്ട്രാർ സ്ഥാനത്തുനിന്നും ഡെപ്യൂട്ടി രജിസ്ട്രാർ ആയി കോഴിക്കോട് സഹകരണ പരിശീലന കേന്ദ്രത്തിലെ പ്രിൻസിപ്പൽ പദവിയിലേക്ക് ഉദ്യോഗക്കയറ്റം ലഭിച്ച് പോകുന്ന ബി.സുധയ്ക്ക് സഹകാരികൾ യാത്രയപ്പ് നൽകി. താമരശ്ശേരി താലൂക്കിലെ സഹകരണ സംഘങ്ങളുടെ നേതൃത്വത്തിലായിരുന്നു യാത്രയയപ്പ്.

കൂടരഞ്ഞി സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് പി എം തോമസ് മാസ്റ്റർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പനങ്ങാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് ദാമോദരൻ മാസ്റ്റർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സഹകാരികൾ ഉപഹാരങ്ങൾ നൽകി. ചടങ്ങിൽ നിരവധി സഹകാരികളും ജീവനക്കാരും പങ്കെടുത്തു.

Leave a Reply

Your email address will not be published.