സഹകരണ സർവീസ് പെൻഷൻകാർ നിവേദനം നൽകി

Deepthi Vipin lal

കേരള കോ -ഓപ്പറേറ്റീവ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ സഹകരണ പെൻഷൻകാരുടെ പ്രശ്നങ്ങളെക്കുറിച്ച് സഹകരണമന്ത്രി വി.എൻ.വാസവനു നിവേദനം നൽകി. കെ. സി .എസ് .പി .എ സംസ്ഥാന ജനറൽ സെക്രട്ടറി മുണ്ടൂർ രാമകൃഷ്ണൻ ,സംസ്ഥാന സെക്രട്ടറി എം സുകുമാരൻ , തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എസ് ഉമാചന്ദ്രബാബു എന്നിവർ ചേർന്നാണ് നിവേദനം നൽകിയത് . നിവേദനത്തിൽ പറഞ്ഞിട്ടുള്ള വിഷയങ്ങളെക്കുറിച്ച് താമസിയാതെ സംഘടനാ പ്രതിനിധികളുമായി ചർച്ച നടത്താമെന്നു മന്ത്രി ഉറപ്പു നൽകി.

Leave a Reply

Your email address will not be published. Required fields are marked *

Latest News