സഹകരണ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കേന്ദ്രസര്‍ക്കാരിന്‍റെ വായ്പാ പദ്ധതി

[email protected]

സഹകരണ മേഖലയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വായ്പാ പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍. യുവസംരംഭകരെ ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. 100 കോടി രൂപയുടെ വായ്പാ പദ്ധതി കേന്ദ്ര കൃഷിമന്ത്രി രാധാമോഹന്‍ സിങ് ഉദ്ഘാടനം ചെയ്തു.

മൂന്നു കോടി രൂപ വരെ ചെലവ് വരുന്ന നവീനാശയങ്ങള്‍ക്ക് വായ്പ നല്‍കുന്നതാണ് യുവ സഹകാര്‍ കോ- ഓപ്പറേറ്റീവ് എന്‍റര്‍പ്രൈസ് സപ്പോര്‍ട്ട് ആന്‍റ് ഇന്നൊവേഷന്‍ സ്കീം. സഹകരണ മേഖലയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഫണ്ട് ലഭ്യത ഉറപ്പു വരുത്തുകയാണ് ലക്ഷ്യം. ഒരു വര്‍ഷമായി മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഈ പദ്ധതി പ്രയോജനപ്പെടുത്താം. അഞ്ചു വര്‍ഷത്തേക്കാണ് വായ്പ. രണ്ട് വര്‍ഷത്തേക്ക് വായ്പ തിരിച്ചടയ്ക്കേണ്ടതില്ല. വായ്പക്ക് കുറഞ്ഞ പലിശയേ ഈടാക്കൂ.

വടക്കു -കിഴക്കന്‍ മേഖലയിലെ സഹകരണ സ്ഥാപനങ്ങള്‍ക്കും സ്ത്രീകളും പട്ടികജാതി-പട്ടികവര്‍ഗ വിഭാഗക്കാരും അംഗപരിമിതരും നടത്തുന്ന സഹകരണ സംഘങ്ങള്‍ക്കുമാണ് കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭിക്കുക. നാഷണല്‍ കോ-ഓപ്പറേറ്റീവ് ഡെവലപ്പ്മെന്‍റ് കോര്‍പ്പറേഷനാണ് ( NCDC ) പദ്ധതി നടപ്പാക്കുക. NCDC യുടെ 1000 കോടിയുടെ കോ-ഓപ്പറേറ്റീവ് സ്റ്റാര്‍ട്ടപ്പ് ആന്‍റ് ഇന്നൊവേഷന്‍ ഫണ്ടുമായി പദ്ധതി ബന്ധിപ്പിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!