സഹകരണ സ്ഥാപനങ്ങളെ തകര്‍ക്കുന്ന ഫീസ് നിരക്കുകള്‍ നടപ്പാക്കരുത്- കരകുളം ക്യഷ്ണപിള്ള

Deepthi Vipin lal

ഒരു മാനദണ്ഡവുമില്ലാതെ സഹകരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശിച്ചിട്ടുള്ള വര്‍ധിപ്പിച്ച ഫീസ് നിരക്കുകള്‍ നടപ്പാക്കരുതെന്നു സഹകരണ ജനാധിപത്യവേദി ചെയര്‍മാന്‍ അഡ്വ. കരകുളം ക്യഷ്ണപിള്ള ആവശ്യപ്പെട്ടു.

സഹകരണ സ്ഥാപനങ്ങള്‍ സര്‍ക്കാരിലേക്ക് നല്‍കേണ്ട ഓഡിറ്റ് ഫീസ് നിലവിലുള്ള പരമാവധി തുക ഒരു ലക്ഷം രൂപ എന്നത് അഞ്ച് ലക്ഷമാക്കാനാണു നിര്‍ദ്ദേശിച്ചിരിക്കുന്നത്. വായ്പകള്‍ തിരിച്ചടവില്ലാതെ വരുമ്പോള്‍ സംഘങ്ങള്‍ ഫയല്‍ ചെയ്യുന്ന ആര്‍ബിട്രേഷന്‍ കേസുകള്‍ക്കുള്ള പരമാവധി ഫീസ് 5000 എന്നതു പരിധി നിശ്ചയിക്കാതെ 7.5 ശതമാനം നിരക്കില്‍ വര്‍ധിപ്പിക്കാന്‍ നിര്‍ദേശിച്ചതിന്റെ യുക്തി മനസ്സിലാകുന്നില്ല. ഈ ഫീസ് സംഘങ്ങള്‍ സ്വന്തം ഫണ്ടില്‍ നിന്നാണ് ഒടുക്കേണ്ടി വരുന്നത് – കരകുളം അഭിപ്രായപ്പെട്ടു.

ആര്‍ബിട്രേഷന്‍ കേസ് ഫയല്‍ ചെയ്താലും നീണ്ട വര്‍ഷത്തെ കാത്തിരിപ്പിനുശേഷമാണ് തുകകള്‍ ഈടാക്കിക്കിട്ടുന്നത്. ഒരു കോടി രൂപയുടെ ആര്‍ബിട്രേഷന്‍ കേസ് ഫയല്‍ ചെയ്താല്‍ ഏഴ് ലക്ഷത്തിലധികം രൂപ സംഘം ഫണ്ടില്‍ നിന്നു കണ്ടെത്തണം. അതുപോലെവായ്പക്കാരനും ഇതു കനത്ത പ്രഹരമാണ്. നല്ലനിലയിലല്ലാത്ത സംഘങ്ങള്‍ക്ക് ഈ തുക കണ്ടെത്താന്‍ കഴിയാതെ വരുമ്പോള്‍ കുടിശ്ശികയിന്മേലുള്ള നടപടികള്‍ യഥാസമയം നടത്താന്‍ പറ്റാതാവും. അതുകൊണ്ട് ആര്‍ബിട്രേഷന്‍ ഫീസ്, ഓഡിറ്റ് ഫീസ് തുടങ്ങിയവ വര്‍ധിപ്പിക്കാനുള്ള നിര്‍ദേശം ഈ പ്രതിസന്ധിഘട്ടത്തില്‍ നടപ്പാക്കരുത് – അദ്ദേഹം സഹകരണ മന്ത്രിയോടഭ്യര്‍ഥിച്ചു.

Leave a Reply

Your email address will not be published.

Latest News