സഹകരണ സ്ഥാപനങ്ങളിലെ ശനിയാഴ്ച അവധി പുനഃക്രമീകരിക്കണമെന്ന് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഓർഗനൈസേഷൻ.

adminmoonam

സഹകരണ സ്ഥാപനങ്ങളിലെ ശനിയാഴ്ച അവധി പുനഃക്രമീകരിക്കണമെന്ന് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഓർഗനൈസേഷൻ ആവശ്യപ്പെട്ടു. ബാങ്കിംഗ് റഗുലേഷൻ ആക്ടിന്കീഴിൽ പ്രവർത്തിക്കുന്ന ബാങ്കുകൾക്ക് 2015 ജൂലൈ മുതൽ 2,4 ശനിയാഴ്ചകൾ അവധിയും 1,3 ശനിയാഴ്ചകൾ മറ്റു ദിവസങ്ങളെ പോലെ പൂർണ്ണ പ്രവർത്തി ദിവസവുമായി നിശ്ചയിച്ചിരുന്നു. എന്നാൽ കേരളത്തിലെ ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായി പ്രവർത്തിക്കുന്ന പ്രാഥമിക വായ്പാ സംഘങ്ങൾ നടപടിക്രമങ്ങളുടെ നൂലാമാലകൾ ഇല്ലാതെ സാധാരണക്കാരന് ബാങ്കിംഗ് സേവനങ്ങൾ നൽകിവരുമ്പോൾ സഹകരണ സ്ഥാപനങ്ങളിലെ ശനിയാഴ്ചകളിലെ പ്രവർത്തനസമയം ഏകീകരിക്കാൻ സർക്കാർ ഇതുവരെ സന്നദ്ധമായിട്ടില്ലെന്ന് സംഘടന കുറ്റപ്പെടുത്തി.

ഇത് സംബന്ധമായി കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഓർഗനൈസേഷൻ 2015 ജൂൺ 9 ന് തന്നെ ബന്ധപ്പെട്ടവർക്ക് നിവേദനം നൽകുകയും സംഘടനയുടെ സംസ്ഥാന പ്രസിഡണ്ട് പി ഉബൈദുള്ള എംഎൽഎ നിയമസഭയിൽ ഇതുസംബന്ധമായി സബ്മിഷൻ ഉന്നയിക്കുകയും ചെയ്തിരുന്നു. പ്രാഥമിക വായ്പാ സംഘങ്ങളുടെ മിച്ച ധനം നിക്ഷേപിക്കുന്നത് ജില്ല-സംസ്ഥാന സഹകരണ ബാങ്കുകളിലാണ് . സംഘങ്ങളിൾ കാഷ് സൂക്ഷിക്കുന്നതിന് നിയമപരമായി പരിധിയുണ്ട്. വെള്ളിയാഴ്ച 4 മണിയോട് കൂടി ഫൈനാൻസിംഗ് ബാങ്കിലെ പണമിടപാട് അവസാനിച്ചാൽ വെള്ളി , ശനി ദിവസങ്ങളിൽ രാത്രി എട്ടു മണിവരെയും ഞായറാഴ്ചകളിൽ ഹോളിഡേ ബ്രാഞ്ചുകളിലും ഇടപാടുകൾക്കനുസൃതമായി വരുന്ന കാഷ് നിക്ഷേപിക്കാനോ ആവശ്യത്തിന് പിൻവലിക്കാനോ കഴിയുന്നില്ല .ഇത് പലപ്പോഴും വലിയ പ്രയാസം സൃഷ്ടിക്കുന്നുണ്ട് . മറ്റുള്ള ബാങ്കുകൾക്ക് 2,4 ശനിയാഴ്ചകളിൽ അവധിയാകുമ്പോൾസർവീസ് സഹകരണ ബാങ്കുകളിൽ ഇടപാടുകൾ നന്നേ കുറവാണ്. മാത്രവുമല്ല 1,3 ശനിയാഴ്ചകളിൽ ഉച്ചയ്ക്കു ശേഷവും ഇടപാടുകാർ ബാങ്കിൽവരികയുമാണ്.മറ്റു ബാങ്കുകളെ പോലെ ഒട്ടുമിക്ക ഡിജിറ്റൽ പണമിടപാടുകളും പ്രാഥമിക സംഘങ്ങളും നടത്തിവരുന്നുണ്ട് .

കോവിഡ്- 19 മഹാമാരിയുടെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച സമ്പൂർണ്ണ ലോക് ഡൗണിന്ശേഷംഘട്ടംഘട്ടമായി രാജ്യം അൺലോക്കിലേക്ക് നീങ്ങിയപ്പോഴും ജാഗ്രതയുടെ ഭാഗമായി സർക്കാർ ജൂൺ 7 ന് പുറത്തിറക്കിയ 112/2020 ഉത്തരവിൽ ഇനി മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ശനിയാഴ്ച അവധി ആയി നിശ്ചയിച്ചിരുന്നു. സഹകരണ സ്ഥാപനങ്ങൾ ഉൾപ്പെടെ യുള്ള സർക്കാർ സ്ഥാപനങ്ങൾ എന്ന് ഉത്തരവിൽ പരാമർശിച്ചിട്ടുണ്ട് എങ്കിലും പൂർണ്ണമായും ശനിയാഴ്ചകളിലെ അവധിയോ ബാങ്കിംഗ് സ്ഥാപനങ്ങൾക്കുള്ള 2,4 ശനിയാഴ്ച കളിലെ അവധിയോ പ്രാഥമിക സഹകരണ സംഘങ്ങൾക്ക് ഇനിയും അനുവദിച്ചിട്ടില്ല.

ഈ സാഹചര്യത്തിൽ ശനിയാഴ്ചകളിലെ അവധി പുനർനിർണയിക്കാൻ സർക്കാർ സത്വര നടപടി കൈക്കൊള്ളണമെന്ന് കോ-ഓപ്പറേറ്റിവ്എംപ്ലോയീസ് ഓർഗനൈസേഷൻ സംസ്ഥാന പ്രവർത്തക സമിതി ആവശ്യപ്പെട്ടു . പ്രസിഡണ്ട് പി ഉബൈദുള്ള എംഎൽഎ അധ്യക്ഷത വഹിച്ചു . എ കെ മുഹമ്മദലി , പി മുഹമ്മദ്കൊടുവള്ളി , പൊൻപാറ കോയക്കുട്ടി തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!