സഹകരണ സംരക്ഷണ സദസ്സ് നടത്തി

moonamvazhi

സഹകരണ ജീവനക്കാരുടെ കോർഡിനേഷൻ കമ്മിറ്റി കാട്ടാക്കടയിൽ സംഘടിപ്പിച്ച സഹകരണ സംരക്ഷണ സദസ്‌ പി.എസ് മധുസുദനൻ ഉദ്ഘാടനം ചെയ്തു.

കെസിഇയു ജില്ലാ സെക്കട്ടറി വി.എൻ. വിനോദ് , കെ.സി.ഐ.എഫ് സംസ്ഥാന സെക്രട്ടറി അനിൽകുമാർ , കെ.സി. ഇ സി ജില്ലാ കമ്മിറ്റി അംഗം അഭിലാഷ് ആൽബർട്ട് , കെ.സി.ഐ. സി സംസ്ഥാന സെക്കട്ടറി മധു മേപ്പുക്കട എസ്.ബി വിനോദ് തുടങ്ങിയവർ സംസാരിച്ചു.

കെ.സി. ഇ എഫ് ജില്ലാ സെക്രട്ടറി കെ.പി.ഹരികുമാർ അധ്യക്ഷത വഹിച്ചു. കെ.സി.ഐ. യു ജില്ലാ വൈസ് പ്രസിഡന്റ് എസ്.വി. ബിനുകുമാർ സ്വാഗതവും എസ്.എൻ നിശാന്ത് നന്ദിയും പറഞ്ഞു.

ഷാഹി വിളപ്പിൽ,  അജികുമാർ കട്ടയേക്കാട് രാഹുൽ എസ്.ബി തുടങ്ങിയവർ പങ്കെടുത്തു. സംഗമത്തിന് മുന്നോടിയായി കാട്ടാക്കട ക്രിസ്ത്യൻ കോളേജിന് സമീപം നിന്നും സഹകരണ സംരക്ഷണറാലിയും നടത്തി.

Leave a Reply

Your email address will not be published.