സഹകരണ സംരക്ഷണ സംഗമം നടത്തി

moonamvazhi

വെണ്ണല സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ സഹകരണ സംരക്ഷണ സംഗമം നടത്തി. സംസ്ഥാന സഹകരണ യൂണിയന്‍ അംഗം വി.എം.ശശി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് അഡ്വ.എ.എന്‍.സന്തോഷ് അദ്ധ്യക്ഷനായി. കൗണ്‍സിലര്‍മാരായ സി.ഡി.വത്സലകുമാരി, കെ.ബി.ഹര്‍ഷല്‍, ഷോപ്പ് എംപ്ലോയീസ് സഹകരണ സംഘം വൈസ് പ്രസിഡന്റ് കെ.ടി. സാജന്‍, കെ.പി.ആല്‍ബര്‍ട്ട്, കെ.എ.അഭിലാഷ്, സി.എഫ്.ഷിബു, ടി.എസ്.ഹരി എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് സഹകാരികളില്‍ നിന്നുള്ള നിക്ഷേപങ്ങള്‍ ബാങ്ക് പ്രസഡന്റ് ഏറ്റുവാങ്ങി..

മാധവന്‍ മാസ്റ്ററെ അനുസ്മരിച്ചു

വെണ്ണല സര്‍വ്വീസ് സഹകരണ ബാങ്കിന്റെ പ്രഥമപ്രസിഡെന്റും പ്രമുഖ സഹകാരിയും കൊച്ചിയുടെ മുന്‍ മേയറുമായിരുന്ന മാധവന്‍ മാസ്റ്ററുടെ 21-ാമത് ചരമവാര്‍ഷിക ദിനം ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി ഭരണ സമിതിയംഗങ്ങളും ജീവനക്കാരും ചേര്‍ന്ന് മാഷിന്റെ ഫോട്ടോയില്‍ മാല ചാര്‍ത്തി സഹകരണ പതാക ഉയര്‍ത്തി. ബാങ്ക് പ്രസിഡെന്റ് അഡ്വ.എ.എന്‍.സന്തോഷ് അനുസ്മരണ പ്രഭാഷണം നടത്തി. അസി.സെക്രട്ടറി ടി.എസ്.ഹരി അദ്ധ്യക്ഷനായി.കെ.എ.അഭിലാഷ്, എസ്.മോഹന്‍ദാസ്, വി.കെ.വാസു എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.