സഹകരണ സംഘത്തിലെ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ കവര്‍ന്നെടുക്കുന്ന സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹം – കേരള കോ-ഓപ്പറേറ്റീവ് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍

Deepthi Vipin lal

കേരളത്തിലെ പ്രാഥക സഹകരണ സംഘത്തിലെ ജീവനക്കാര്‍ അവകാശ സമര പോരാട്ടത്തില്‍ കൂടി നേടിയെടുത്ത ആനുകൂല്യങ്ങള്‍ കവര്‍ന്നെടുക്കുന്ന സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണെന്ന് കേരള കോ-ഓപ്പറേറ്റീവ് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കൃഷ്ണന്‍ കോട്ടുമലയും ജനറല്‍ സെക്രട്ട്രറി എന്‍.സി. സുമോദും അഭിപ്രായപ്പെട്ടു.

ഇതുവരെ സ്ഥാനകയറ്റത്തില്‍ കൂടി നികത്തിയിരുന്ന തസ്തികകളില്‍ നേരിട്ട് നിയമനം നടത്തുന്നത് ജീവനക്കാരോടുള്ള കടുത്ത അനീതിയാണെന്നും 3:1 എന്ന അനുപാദത്തില്‍ നിയമനം നടത്തണമെങ്കില്‍ ചുരുങ്ങിയത് 4 തസ്തികയെങ്കിലും ആവശ്യമാണെന്നും സഹകരണ ചട്ടം 185 അനുസരിച്ച് നേരിട്ടുള്ള നിയമനം ആകെ തസ്തികയുടെ 25 ശതമാനം കൂടാന്‍ പാടില്ല എന്നിരിക്കേ ഒരു തസ്തികയുള്ള സ്ഥാപനത്തില്‍ നേരിട്ട് നിയമനം നടത്തിയാല്‍ 100 ശതമാനം ആയി എന്നത് സഹകരണ ചട്ടം 185 നു വിരുദ്ധമാണെന്നും സഹകരണ ചട്ടത്തിനു വിരുദ്ധമായി കൊണ്ടുവരുന്ന ഉത്തരവ് സഹകരണ സ്ഥാപനങ്ങളിലെ നിയമനത്തിനു നിയമ പ്രശ്‌നവും സൃഷ്ടിക്കുമെന്നും ഒരു സഹകരണ സ്ഥാപനത്തിന്റെ വളര്‍ച്ച ആ സ്ഥാപനത്തിലെ ജീവനക്കാരുടെ ആത്മാര്‍ത്ഥതയുടെ ഭാഗമാണെന്നും ആയതിനാല്‍ ജീവനക്കാരുടെ മനോവീര്യം തകര്‍ക്കുന്ന സഹകരണ ചട്ട വിരുദ്ധവുമായ നിയമം പിന്‍വലിച്ചില്ലെങ്കില്‍ ശക്ത്മായ പ്രക്ഷോഭ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നും കൃഷ്ണന്‍ കോട്ടുമലയും എന്‍.സ. സുമോദും അറിയിച്ചു.

 

Leave a Reply

Your email address will not be published.

Latest News