സഹകരണ സംഘത്തിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു.

adminmoonam

കണ്ണൂർ കല്യാശ്ശേരി അഗ്രിക്കൾച്ചറിസ്റ്റ് ആന്റ് ലേബറേർസ് സോഷ്യൽ വെൽഫെയർ സഹകരണ സംഘത്തിന്റെ പുതിയ കെട്ടിടം തുറന്നു. സംഘം പ്രസിഡന്റ് കൂനത്തറ മോഹനൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ എ.രാജൻ അധ്യക്ഷത വഹിച്ചു. സംഘത്തിലെ മെമ്പർമാരിലെ മക്കളിൽ ഉന്നത വിജയം നേടിയവരെ കെ.ഗണേശൻ ആദരിച്ചു. നിക്ഷേപം സ്വീകരിക്കൽ ചടങ്ങ് ഇ.മോഹനനും വായ്പാ വിതരണം കാപ്പാടൻ ശശിധരനും ഉദ്ഘാടനം. ചെയ്തു. എം.പി. ഇസ്മയിൽ, പി.ഐ. ശ്രീധരൻ, പി.വി. ധനഞ്ജയൻ, വി.ദാമോദരൻ, കെ. അനിത എന്നിവർ സംസാരിച്ചു.സൊസൈറ്റി സ്ഥിതിചെയ്യുന്ന വാർഡ്‌ പെട്ടെന്ന് കണ്ടെയ്ൻമെന്റ് സോണാക്കിയതിനാൽ രാജ്‌ മോഹൻ ഉണ്ണിത്താൻ എം പി, പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ഇ.പി ഓമന തുടങ്ങിയവർക്ക്‌ പങ്കെടുക്കാൻ പറ്റിയില്ല. കോവിഡ് പ്രോട്ടോകോൾ പാലിച്ചായിരുന്നു ചടങ്ങ്.

Leave a Reply

Your email address will not be published. Required fields are marked *

Latest News