സഹകരണ സംഘങ്ങൾ സാമൂഹ്യ പ്രതിബദ്ധതയോടെ പ്രവർത്തിക്കണമെന്ന് മന്ത്രി.

adminmoonam

 

സഹകരണ സംഘങ്ങൾ സാമൂഹ്യ പ്രതിബദ്ധതയോടെയാണ് പ്രാദേശിക തലങ്ങളിൽ പ്രവർത്തിക്കേണ്ടത് എന്ന് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് ഓർമിപ്പിച്ചു. സഹകരണസംഘങ്ങൾക്ക് ഒട്ടേറെ ഉത്തരവാദിത്തങ്ങൾ ഉണ്ട്. സാധാരണക്കാരന്റെ വിശ്വാസം നേടിയെടുക്കാൻ സഹകരണസംഘങ്ങൾക്ക് സാധിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

തൃശ്ശൂർ തലോർ സർവീസ് സഹകരണ ബാങ്കിന്റെ വാർഷിക പൊതുയോഗവും വിദ്യാഭ്യാസ അവാർഡ് വിതരണവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ബാങ്ക് പ്രസിഡണ്ട് എം.കെ. സന്തോഷ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് പി.കെ.കണ്ണൻ, മുൻ പ്രസിഡണ്ടുമാർ, ജനപ്രതിനിധികൾ, സഹകാരികൾ, രാഷ്ട്രീയ നേതാക്കൾ, ഭരണസമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു. ബാങ്ക് സെക്രട്ടറി ടി.വി. ഷാജ് കുമാർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!