സഹകരണ സംഘങ്ങള്‍ക്കുള്ള ഡിജിറ്റല്‍ ബിസിനസ് മാതൃകയെപ്പറ്റി വെബിനാര്‍
കോഴിക്കോട്, വയനാട് ജില്ലകളിലെ സഹകരണ സംഘങ്ങള്‍ക്കുവേണ്ടിയുള്ള ഡിജിറ്റല്‍ ബിസിനസ് മാതൃകയെക്കുറിച്ച് കണ്ണൂര്‍ ഐ.സി.എം. ( ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റ് ) കണ്ണൂരിലെ മലബാര്‍ ഇന്നൊവേഷന്‍ എന്റര്‍പ്രണര്‍ഷിപ് സോണു ( MIZONE ) മായിച്ചേര്‍ന്നു വെബിനാര്‍ സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ ആറിനു പത്തു മണിക്കാണു വെബിനാര്‍. കുഞ്ഞഹമ്മദു കുട്ടി എം.എല്‍.എ.യുടെ അധ്യക്ഷതയില്‍ സഹകരണ മന്ത്രി വി.എന്‍. വാസവന്‍ വെബിനാര്‍ ഉദ്ഘാടനം ചെയ്യും. വയനാട് ജോ. രജിസ്ട്രാര്‍ അബ്ദുള്‍ റഷീദ് തിണ്ടുമ്മല്‍, വയനാട് ക്ഷീര വികസന ഡെപ്യൂട്ടി ഡയരക്ടര്‍ ഉഷാദേവി, കോഴിക്കോട് ക്ഷീര വികസന ഡെപ്യൂട്ടി ഡയരക്ടര്‍ സിനില എന്നിവര്‍ ആശംസ നേരും.
കണ്ണൂര്‍ ഐ.സി.എം. ഡയരക്ടര്‍ ശശികുമാര്‍ എം.വി, MIZONE മാനേജിങ് ഡയരക്ടര്‍ സുഭാഷ് ബാബു കെ. എന്നിവരാണു സെഷനുകള്‍ കൈകാര്യം ചെയ്യുന്നത്. കണ്ണൂര്‍ ഐ.സി.എം. അധ്യാപകരായ വി.എന്‍. ബാബു സ്വാഗതവും അഭിലാഷ് നന്ദിയും പറയും.
വെബിനാറില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ നേരത്തേ പേര്‍ രജിസ്റ്റര്‍ ചെയ്യണം. Email : [email protected]. ഫോണ്‍ : 0497- 2784002, 2784044.