സഹകരണ സംഘങ്ങള്‍ക്കും ഓണ്‍ലൈന്‍ വായ്പകള്‍ക്ക് അനുമതി നല്‍കാമെന്ന് റിസര്‍വ് ബാങ്ക്

Deepthi Vipin lal
വായ്പ ആപ്പുകളും, ഓണ്‍ലൈന്‍ വായ്പ രീതികളും സജീവമായതോടെ ഇവയ്ക്ക് മാര്‍ഗരേഖയുമായി റിസര്‍വ് ബാങ്ക്. ആര്‍.ബി.ഐ. നിയോഗിച്ച ആറംഗ സമിതിയുടെ റിപ്പോര്‍ട്ട് അനുസരിച്ചാണ് പുതിയ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുള്ളത്. റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലുള്ള ബാങ്കുകള്‍ക്ക് മാത്രമല്ല, സഹകരണ സംഘങ്ങള്‍ക്കും ഡിജിറ്റല്‍ വായ്പകള്‍ നല്‍കുന്നതിന് തടസ്സമില്ലാത്ത വിധത്തിലാണ് ആര്‍.ബി.ഐ.യുടെ കരട് മാര്‍ഗ രേഖയുള്ളത്.
ആര്‍.ബി.ഐ.യുടെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങള്‍ക്കും മറ്റേതെങ്കിലും നിയമത്തിനോ നിയന്ത്രണ ഏജന്‍സികള്‍ക്കോ കീഴില്‍ വരുന്ന സ്ഥാപനങ്ങള്‍ക്കും മാത്രമാണ് ഡിജിറ്റല്‍ വായ്പ നല്‍കാന്‍ കഴിയുക. മൂന്നുരീതിയിലാണ് വായ്പ വിതരണ സ്ഥാപനങ്ങളെ റിസര്‍വ് ബാങ്ക് വിഭജിച്ചിട്ടുള്ളത്. റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തില്‍ വരുന്നതും വായ്പ നല്‍കാന്‍ അനുവാദമുള്ളതുമായ ബാങ്കുകളാണ് ഇതില്‍ ആദ്യത്തേത്. ആര്‍.ബി.ഐ.യുടെ നേരിട്ടുള്ള നിയന്ത്രണത്തിലല്ലാതെ നിയമപ്രകാരം വായ്പകള്‍ നല്‍കാന്‍ കഴിയുന്നവയാണ് രണ്ടാമത്തേത്. ഇതില്‍ സഹകരണ സംഘങ്ങളും ഉള്‍പ്പെടും.
ഇത്തരം നിയമപരമായ ഏതെങ്കിലും നിയന്ത്രണമില്ലാത്ത പണമിടപാട് സംരംഭങ്ങളെയാണ് മൂന്നാമത്തെ വിഭാഗത്തില്‍ പെടുത്തിയിരിക്കുന്നത്. ആദ്യ വിഭാഗത്തിനായുള്ള നിയമനിര്‍മാണം ആര്‍.ബി.ഐ.യും രണ്ടാമത്തെ വിഭാഗത്തിലുള്ളവയ്ക്ക് ബന്ധപ്പെട്ട നിയന്ത്രണ ഏജന്‍സികളും മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കി നടപ്പാക്കണമെന്നാണ് റിസര്‍വ് ബാങ്ക് നിര്‍ദ്ദേശിക്കുന്നത്. അതനുസരിച്ച് സഹകരണ സംഘങ്ങള്‍ക്ക് ഡിജിറ്റല്‍ വായ്പകള്‍ നല്‍കാനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സഹകരണ സംഘം രജിസ്ട്രാര്‍ തയ്യാറാക്കേണ്ടതുണ്ട്.
വായ്പ നല്‍കാന്‍ നിയമപരമായി അനുമതിയില്ലാത്ത സ്ഥാപനങ്ങളുടെ ഡിജിറ്റല്‍ വായ്പ രീതി തടയുന്നതിന് നിയമപരമായി തന്നെ ഇടപെടണമെന്നാണ് ആര്‍.ബി.ഐ. സമിതിയുടെ ശുപാര്‍ശ. ചില ബാങ്കുകളുമായി ധാരണയുണ്ടാക്കി ഓണ്‍ലൈന്‍ വായ്പ ഓഫറുമായി പല ഐ.ടി.കമ്പനികളും പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയെ തടയണമെന്നാണ് നിര്‍ദ്ദേശിക്കുന്നത്. ഇത്തരത്തില്‍ നിയമപരമല്ലാത്ത സ്ഥാപനങ്ങളുടെ ഡിജിറ്റല്‍ വായ്പ രീതി തടയുന്നതിന് നിയമപരമായി തന്നെ ഇടപെടണമെന്നാണ് ആര്‍.ബി.ഐ. സമിതിയുടെ ശുപാര്‍ശ. ചില ബാങ്കുകളുമായി ധാരണയുണ്ടാക്കി ഓണ്‍ലൈന്‍ വായ്പ ഓഫറുമായി പല ഐ.ടി.കമ്പനികളും പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയെ തടയണമെന്നാണ് നിര്‍ദ്ദേശിക്കുന്നത്. ഇത്തരത്തില്‍ നിയമപരമല്ലാത്ത വായ്പാപ്രവര്‍ത്തനങ്ങള്‍ കുറച്ചുകൊണ്ടുവരാനും നിര്‍ദേശിക്കുന്നു.
ആര്‍.ബി.ഐ.ക്കു കീഴില്‍ വരുന്ന വായ്പാസ്ഥാപനങ്ങള്‍ വായ്പകള്‍ നല്‍കുന്നതും തിരിച്ചുപിടിക്കുന്നതും നേരിട്ടുള്ള ബാങ്ക് അക്കൗണ്ടു വഴിയായിരിക്കണം. കൈമാറ്റത്തിനുള്ള ഇടനിലയായി പൂള്‍ അക്കൗണ്ടോ തേഡ് പാര്‍ട്ടി അക്കൗണ്ടോ പാടില്ല. ഇടനിലയായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിനുള്ള ഫീസും ചാര്‍ജും ഉപഭോക്താവില്‍നിന്ന് ഈടാക്കാന്‍ പാടില്ല. ഈ തുക നല്‍കേണ്ടത് ബന്ധപ്പെട്ട വായ്പാ സ്ഥാപനമാണ്. ഡിജിറ്റല്‍ വായ്പയുടെ ചെലവു സംബന്ധിച്ച് വായ്പയെടുക്കുന്നവരെ അറിയിച്ചിരിക്കണം.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!