സഹകരണ സംഘങ്ങളുടെ വാർഷിക പൊതുയോഗം ചേരാനുള്ള തീയതി നീട്ടണം

[mbzauthor]

കേരളത്തിലെ സഹകരണ സംഘങ്ങളുടെ വാർഷിക പൊതുയോഗം സെപ്റ്റംബർ 30 നുള്ളിൽ ചേരണമെന്ന നിബന്ധനയിൽ ഇളവ് വേണമെന്ന് കോ-ഓപ്പറേറ്റീവ് ബാങ്ക് സെക്രട്ടറി സെൻറർ സംസ്ഥാന പ്രസിഡൻറ് ഹനീഫ പെരിഞ്ചീരിയും സെക്രട്ടറി എൻ. ഭാഗ്യനാഥും സഹകരണ മന്ത്രിക്കും സഹകരണ രജിസ്ട്രാർക്കും നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.

കേരളത്തിലെ പല സഹകരണ സംഘങ്ങൾക്കും ഓഡിറ്റ് റിപ്പോർട്ട് ഇതുവരെ ലഭിച്ചിട്ടില്ല. സഹകരണ വകുപ്പ് 29 പ്രകാരം വാർഷിക ജനറൽ ബോഡി സെപ്റ്റംബർ 30 നുള്ളിൽ വിളിച്ചു ചേർക്കണമെന്നതാണ് വ്യവസ്ഥ. വാർഷിക ജനറൽ ബോഡി വിളിച്ചു ചേർക്കുന്നതിൽ വീഴ്ച വരുത്തുന്ന സംഘം ഭരണസമിതിയെ അഞ്ചു വർഷത്തേക്ക് അയോഗ്യരാക്കുമെന്ന വ്യവസ്ഥ സഹകരണ വകുപ്പ് 29 പ്രകാരം നിലനിൽക്കുന്നുണ്ട്. എന്നാൽ, ഓഡിറ്റ് റിപ്പോർട്ട് നൽകാൻ ബാധ്യസ്ഥരായ ഓഡിറ്റർമാർക്കെതിരെ നടപടിയെടുക്കാനുള്ള വ്യവസ്ഥ നിയമത്തിലില്ലതാനും.സംഘങ്ങളുടെ വാർഷിക പൊതുയോഗത്തിലെ പ്രധാന അജണ്ട ഓഡിറ്റ് റിപ്പോർട്ട് അംഗീകരിക്കലും സംഘത്തിന്റെ ലാഭവിഹിതം വിഭജിക്കലും തുടങ്ങിയ ബിസിനസ് കാര്യങ്ങളാണ്. പല കാരണങ്ങളാൽ ഓഡിറ്റ് റിപ്പോർട്ട് ഇനിയും ലഭിച്ചിട്ടില്ലാത്ത സംഘങ്ങൾക്ക് വാർഷിക ജനറൽബോഡി വിളിച്ചു ചേർക്കുക പ്രയാസമാണ്. അതിനാൽ വാർഷിക ജനറൽബോഡി ചേരുന്നതിനുള്ള സമയപരിധി ഡിസംബർ 31 വരെ നീട്ടണം – നേതാക്കൾ നിവേദനത്തിൽ ആവശ്യപ്പെട്ടു.

[mbzshare]

Leave a Reply

Your email address will not be published.