സഹകരണ സംഘങ്ങളുടെ പൊതുയോഗം നടത്താൻ ഉള്ള കാലാവധി 3മാസം കൂടി ദീർഘിപ്പിക്കുന്നു: ഉത്തരവ് വൈകാതെ ഇറങ്ങും.

adminmoonam

സംസ്ഥാനത്തെ സഹകരണ സംഘങ്ങളുടെ വാർഷിക പൊതുയോഗം സാമ്പത്തിക വർഷം കഴിഞ്ഞു ആറ് മാസത്തിനുള്ളിൽ പൂർത്തീകരിക്കണം എന്നതാണ് നിലവിലുള്ള സഹകരണ നിയമം. അതായത് സെപ്റ്റംബർ 30-നകം വാർഷിക പൊതുയോഗങ്ങൾ നടന്നിരിക്കണം. എന്നാൽ ഓഡിറ്റ് പൂർത്തീകരിക്കാൻ സാധിക്കാത്തതും പ്രകൃതിദുരന്തങ്ങൾ മൂലമുണ്ടാകുന്ന പ്രശ്നങ്ങളും ഇതിനെല്ലാം താമസം നേരിടുന്ന സാഹചര്യത്തിലാണ് മൂന്നു മാസം കൂടി സമയം നൽകാൻ തീരുമാനിച്ചത്. 1969 ലെ സഹകരണ നിയമം 64 പ്രകാരം സഹകരണ സംഘം രജിസ്ട്രാറുടെ കീഴിൽ പ്രവർത്തിക്കുന്ന മുഴുവൻ സഹകരണ സ്ഥാപനങ്ങളും സെപ്തംബർ 30 നകം ഓഡിറ്റിംഗ് പൂർത്തീകരിച്ച് വാർഷിക പൊതുയോഗം നടത്തി വരവ് ചിലവ് കണക്കുകൾ അംഗങ്ങളെ ബോധ്യപ്പെടുത്തണം എന്നാണ് നിലവിലെ സഹകരണ നിയമം. ദീർഘിപ്പിക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ 1 മുതൽ ഡിസംബർ 31 വരെ അധിക സമയം ലഭിക്കും. ഇതു സംബന്ധിച്ച കരട് സഹകരണ വകുപ്പ് സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ സർക്കാർ ഉത്തരവ് വൈകാതെ ഉണ്ടാകുമെന്നാണ് സഹകരണ വകുപ്പ് ഉദ്യോഗസ്ഥർ പ്രതീക്ഷിക്കുന്നത്.

ഇതോടെ ഓഡിറ്റിങ് വിഭാഗത്തിലെ ഉദ്യോഗസ്ഥർക്ക് ഓഡിറ്റിംഗ് പൂർത്തിയാക്കാൻ കൂടുതൽ സമയം ലഭിക്കും. ഒപ്പം സഹകരണ സംഘങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങൾക്ക് ഗുണകരമാകുമെന്ന പ്രതീക്ഷയും വകുപ്പിനുണ്ട്.കഴിഞ്ഞ വർഷവും ഇതേപോലെ സമയം ദീർഘിപ്പിച്ചു നൽകിയിരുന്നു.

Leave a Reply

Your email address will not be published.