സഹകരണ സംഘങ്ങളിൽ പണയാധാരം റജിസ്റ്റർ ചെയ്യുന്നതിനുള്ള ഫീസ് പിൻവലിക്കണം

moonamvazhi

വസ്തു പണയപ്പെടുത്തി സഹകരണ സംഘങ്ങളിൽ നിന്നും വായ്പ്പെടുക്കുന്നതിന് ഗഹാൻ (പണയാധാരം) രജിസ്റ്റർ ചെയ്യുന്നതിനും ഒഴിമുറി വാങ്ങുന്നതിനും 100 രൂപ സ്റ്റാമ്പ് ഡ്യൂട്ടി യായി ഫീസ് വാങ്ങുന്നതിനുള്ള സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു കോ-ഓപ്പറേറ്റീവ് ബാങ്ക് സെക്രട്ടറീസ് സെൻറർ സംസ്ഥാന പ്രസിഡൻറ് ഹനീഫ പെരിഞ്ചീരിയും സെക്രട്ടറി എൻ. ഭാഗ്യ നാഥും സഹകരണ വകുപ്പ് മന്ത്രിക്കും ധനകാര്യ മന്ത്രിക്കും നിവേദനം നൽകി.

കേരള സഹകരണ സംഘം നിയമത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സംസ്ഥാന സഹകരണ ബാങ്ക്, ജില്ലാ സഹകരണ ബാങ്ക് അർബൺ ബാങ്ക്, ഹൗസിങ്ങ് സൊസൈറ്റി തുടങ്ങി പ്രാഥമിക വായ്പ സഹകരണ സംഘങ്ങൾ വരെയുള്ള സ്ഥാപനങ്ങളിൽ നിന്നും വായ്പ ലഭിക്കണമെങ്കിൽ വായ്പാ തുകയുടെയും പലിശയുടെയും രണ്ട് ശതമാനം റജിസ്ടേഷൻ ഫീസായി അടവാക്കണമെന്ന വ്യവസ്ഥ ഒഴിവാക്കി കൊണ്ടാണ് 2004 മുതൽ സർക്കാർ ഗഹാൻ സമ്പ്രദായം കേരളത്തിൽ നടപ്പിലാക്കിയത്.

വായ്പയെടുക്കുന്ന മെമ്പർമാർക്കും മറ്റ് ഇടപാടുകാർക്കും ലളിത വ്യവസ്ഥയിൽ          കാലതാമസം ഒഴിവാക്കി വായ്പ ലഭ്യമാക്കുക എന്നതായിരുന്നു ഗഹാന്റെ ലക്ഷ്യം. മെമ്പേർസ് ഗ്രൂപ്പ് ഡെപ്പോസിറ്റ് സ്കീം പ്രകാരം സംഘങ്ങളിൽ നിന്നും കുറി/ ചിറ്റി വിളിച്ചെടുക്കുന്നതിന് ഈടായി നൽകുന്ന വസ്തുവിനും സ്റ്റാമ്പ് ഡ്യൂട്ടി ചുമത്തുന്നത് ജനകീയ സഹകരണ സ്ഥാപനങ്ങളുടെ ബിസിനസ്സിനെ പ്രതികൂലമായി ബാധിക്കുമെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published.