സഹകരണ സംഘങ്ങളില്‍നിന്ന് വായ്പ എടുത്തവര്‍ക്ക് ഇളവുകള്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍

[mbzauthor]

*അതിദരിദ്രവിഭാഗത്തിലുള്ളവരുടെ രണ്ടുലക്ഷം രൂപവരെയുള്ള വായ്പകൾക്ക് ഇളവ്

* മുഴുവൻ തുകയ്ക്കും കരുതൽ വെക്കേണ്ടിവന്ന വായ്പകൾക്ക് കുടിശ്ശിക നിവാരണത്തിൽ പ്രത്യേക ഇളവ്

* കൃത്യമായ തിരിച്ചടവുള്ള വായ്പകൾക്കും ഇളവുനൽകാൻ വ്യവസ്ഥ

സഹകരണ മേഖലയിലെ കുടിശ്ശിക നിവാരണത്തിന് ഉചിതമായ നടപടിയുമായി സഹകരണ വകുപ്പ്. ഇതിനായി കുടിശ്ശിക നിവാരണ പദ്ധതി മാർച്ച് 31 വരെ നീട്ടിയിരുന്നു. പ്രത്യേകമായ വ്യവസ്ഥകൾ ഉൾപ്പെടുത്തിയാണ് ഇത്തവണ സഹകരണ സംഘങ്ങളെയും കുടിശ്ശിക മുക്തമാക്കാനുള്ള പ്രവർത്തന സഹകരണ വകുപ്പ് നടത്തുന്നത്. കൃത്യമായി വായ്പ തിരിച്ചടയ്ക്കുന്നവർക്ക് ഇളവ് ലഭിക്കുന്നതിനുള്ള വ്യവസ്ഥകളും പുതുതായി പദ്ധതിയുടെ ഭാഗമാക്കിയിട്ടുണ്ട്.

മാസങ്ങളോളം തിരിച്ചടവ് മുടങ്ങി കിട്ടാനുള്ള മുഴുവൻ തുകയ്ക്കും കരുതൽ നീക്കിവെക്കേണ്ടി വരുന്ന നിരവധി സംഘങ്ങൾ കേരളത്തിലുണ്ട്. ഇത് സഹകരണ സംഘങ്ങളുടെ പ്രവർത്തനത്തെ തന്നെ ബാധിക്കുന്നതാണ്. അബദ്ധ, ഒഡിറ്റിൽ 100 ​​ശതമാനം കരുതൽ വയ്‌ക്കേണ്ടി വന്നിട്ടുള്ള വായ്പകൾ പദ്ധതിപ്രകാരം തീർപ്പാക്കുന്നതിന് പ്രത്യേക തിരഞ്ഞെടുപ്പ് നൽകാനാണ് തീരുമാനം.

ഈ പദ്ധതി പ്രകാരം പലിശയിൽ പരമാവധി 50 ശതമാനം വരെ ഇളവ് ലഭിക്കും. അതിദരിദ്ര സർവ്വേ പ്രകാരമുള്ള പട്ടികയിൽ ഉൾപ്പെട്ടവരുടെ രണ്ടുലക്ഷം രൂപവരെയുള്ള വായ്പകൾക്ക് ഇളവ് നൽകുന്നതിനുള്ള വ്യവസ്ഥകൾ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്വർണ്ണ പണയ വായ്പ, നിക്ഷേപത്തിന്മേലുളള വായ്പ എന്നിവ ഒഴികെയുള്ള എല്ലാതരം കുടിശ്ശികയുള്ള വായ്പകൾക്കും ഈ പദ്ധതിയിൽ ആനുകൂല്യം ലഭിക്കും. പദ്ധതി പ്രകാരം വായ്പ തീർപ്പാക്കിയ ശേഷം നടപടിക്രമങ്ങൾ പാലിച്ച് അവർക്ക് പുതിയ വായ്പ അനുവദിക്കുന്നതിനും തടസ്സമില്ല.

ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി നിരവധി സാധാരണക്കാർക്കും കർഷകർക്കും ആശ്വാസം പകരുന്നതാണ്. ഇന്ത്യയിൽ മറ്റൊരു ബാങ്കിംഗ് മേഖലയിലും സമാനമായ ഒരു സഹായ പദ്ധതിക്കും കർഷകർക്കുമായി ഏർപ്പെടുത്തിയിട്ടില്ല – മന്ത്രി വി.എൻ.വാസവൻ.

പുതിയ തീരുമാനം അനുസരിച്ച് പ്രാഥമിക സഹകരണ ബാങ്കിൽ നിന്ന് വായ്പയെടുത്തവർക്ക് ഇളവുകളോടെ ഒറ്റത്തവണയായി കുടിശ്ശിക അടച്ചു തീർക്കുന്നതിന് ഒരുമാസം കുടി സമയം ലഭിക്കും. സഹകരണസംഘം രജിസ്ട്രറുടെ നിയന്ത്രണത്തിലുള്ള സഹകരണ സംഘങ്ങളിലെയും കമ്പനികളിലെയും കുടിശ്ശിക അടച്ചുതീർക്കാനാകും.

മാരകരോഗം ബാധിച്ചവർ, പക്ഷാഘാതംമൂലമോ അപകടം മൂലമോ ശരീരം തളർന്നുകിടക്കുന്നവർ, ചികിത്സിച്ച് മാറ്റാൻ കഴിയാത്ത മാനസികരോഗം, ക്ഷയരോഗം എന്നിവ ബാധിച്ചവർ, ഈ രോഗങ്ങൾ ബാധിച്ചവരുടെ കുടുംബാംഗങ്ങൾ, അവരുടെ ചികിത്സ വായ്പക്കാരൻ്റെ സംരക്ഷണത്തിൽ ആയിരിക്കുന്നവർ, മാതാപിതാക്കൾ മരണപ്പെട്ടശേഷം മാതാപിതാക്കൾ എടുത്ത വായ്പ ബാധ്യതയായി ശേഷിക്കുന്ന കുട്ടികൾ തുടങ്ങിയവരുടെ വായ്പകൾ തുടങ്ങി ഓരോ വായ്പക്കാരൻ്റെയും സ്ഥിതി സർക്കാർ കണക്കിലെടുത്ത് പരമാവധി ഇളവുകളോടെ ലഭിക്കും. നൽകിയിട്ടുണ്ട്.

[mbzshare]

Leave a Reply

Your email address will not be published.