സഹകരണ സംഘങ്ങളിലെ വാർഷിക സ്റ്റോക്കെടുപ്പ് ഒരു മാസത്തേക്ക് നീട്ടി: കളക്ഷൻ ഏജന്റ്മാർക്ക് 10,000 രൂപയും ദിവസ വേതനകാർക്ക് ഈ മാസത്തെ ശമ്പളം നൽകാനും തീരുമാനിച്ചതായി സഹകരണ മന്ത്രി.

adminmoonam

സഹകരണ സംഘങ്ങളിലെ വാർഷിക സ്റ്റോക്കെടുപ്പ് ഒരു മാസത്തേക്ക് നീട്ടിയതായി സഹകരണ വകുപ്പ് മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ സഹകരണ സംഘങ്ങളിലെ കളക്ഷൻ ഏജന്റ്മാർക്ക് 10,000 രൂപയും ദിവസവേതന കാർക്ക് ഈ മാസത്തെ ശമ്പളം നൽകാനും തീരുമാനിച്ചതായി സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ മൂന്നാംവഴി യോട് പറഞ്ഞു. സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം ചെയ്യുന്നത് ഏപ്രിൽ 15 വരെ നീട്ടി.കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ 2000 കോടി കുടുംബശ്രീ വഴി നൽകുന്ന പദ്ധതിയിൽ സഹകരണസംഘങ്ങളെ കൂടി ഉൾപ്പെടുത്തണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!