സഹകരണ സംഘങ്ങളിലെ ഭരണസമിതി തിരഞ്ഞെടുപ്പ് മൂന്നുമാസത്തേക്ക് മാറ്റിവച്ചു.
സംസ്ഥാനത്തെ സഹകരണ സംഘങ്ങളിലെ ഭരണ സമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ് മൂന്നുമാസത്തേക്ക് മാറ്റിവച്ചുകൊണ്ട് സംസ്ഥാന സഹകരണ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിട്ടു. പതിനേഴാം ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർ അടിയന്തര ചുമതലകളിലേക്ക് വിനിയോഗിക്കപ്പെടുന്നതിനാലാണ് മാറ്റിവച്ചിരിക്കുന്നത്. നിലവിൽ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ ഏത് ഘട്ടത്തിലാണ് നിൽക്കുന്നതെങ്കിൽ ആ ഘട്ടത്തിൽ തന്നെ നിർത്തിവയ്ക്കണമെന്ന് മാർച്ച് 14 ന് ഇറങ്ങിയ ഉത്തരവിൽ പറയുന്നു.