സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങള്‍ക്ക് പലിശ വര്‍ധിപ്പിക്കണം- കേരളസഹകരണ ഫെഡറേഷന്‍

moonamvazhi

സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങള്‍ക്ക് അടിയന്തരമായി പലിശ വര്‍ധിപ്പിക്കണമെന്നു കേരള സഹകരണ ഫെഡറേഷന്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി, സഹകരണ മന്ത്രി, സഹകരണ വകുപ്പ് സെക്രട്ടറി, സഹകരണ സംഘം രജിസ്ട്രാര്‍ എന്നിവര്‍ക്കു നല്‍കിയ നിവേദനത്തിലാണു സഹകരണ ഫെഡറേഷന്‍ ഈ ആവശ്യമുന്നയിച്ചത്.

കേരളത്തിലെ സഹകരണ മേഖല പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോള്‍ നിക്ഷേപങ്ങള്‍ക്കു പലിശ വര്‍ധിപ്പിക്കാതിരിക്കുന്നതു ശരിയല്ല. നിക്ഷേപങ്ങള്‍ക്കു പലിശ വര്‍ധിപ്പിക്കാത്തതുകൊണ്ട് സഹകരണ മേഖലയില്‍ നിന്നുള്ള മുഴുവന്‍ നിക്ഷേപവും മറ്റു ധനകാര്യസ്ഥാപനങ്ങളിലേക്കു പോയ്‌ക്കൊണ്ടിരിക്കുകയാണെന്നു ഗവണ്‍മെന്റ് മനസ്സിലാക്കണം. മുഖ്യമന്ത്രിയും സഹകരണ മന്ത്രിയുമടക്കമുള്ള എല്ലാവരും അടിയന്തരമായി ഇക്കാര്യത്തില്‍ ഇടപെടണം – സഹകരണ ഫെഡറേഷന്‍ ആവശ്യപ്പെട്ടു.

എല്ലാ ബാങ്കുകളും കേരള സ്റ്റേറ്റ് ഫിനാന്‍സ് എന്റര്‍പ്രൈസസ് അടക്കമുള്ള ധനകാര്യ സ്ഥാപനങ്ങളും പലിശ വര്‍ധിപ്പിച്ചപ്പോള്‍ സഹകരണ മേഖലയില്‍ മാത്രം പലിശ വര്‍ധിപ്പിക്കാതിരിക്കുന്നത് സഹകരണ മേഖലയെ തകര്‍ക്കും- സഹകരണ ഫെഡറേഷന്‍ അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published.