സഹകരണ സംഘം ഭരണസമിതി അംഗങ്ങളും ജീവനക്കാരും ആസ്തി ബാധ്യത കണക്ക് നൽകണമെന്ന് കർശന നിർദ്ദേശം.

adminmoonam

എല്ലാ സഹകരണസംഘം ജീവനക്കാരും ഭരണസമിതി അംഗങ്ങളും നിശ്ചിത പ്രൊഫോർമ യിൽ ആസ്തി ബാധ്യത സ്റ്റേറ്റ്മെന്റ് രണ്ടു വർഷത്തിലൊരിക്കൽ സമർപ്പിക്കണമെന്ന് കേരള ലോകായുക്ത നിർദ്ദേശിച്ചിരുന്നു. ഇത് ജൂൺ 30ന് അകം സമർപ്പിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് എല്ലാം സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർമാർക്കും സഹകരണ സംഘം രജിസ്ട്രാർ നിർദ്ദേശം നൽകി. ഈ വിഷയത്തിൽ ഇതുവരെ എടുത്തിട്ടുള്ള നടപടികൾ അടിയന്തരമായി രജിസ്ട്രാറുടെ ഓഫീസിൽ അറിയിക്കണമെന്നും സർക്കുലറിൽ പറയുന്നു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!